പ്രമുഖ സംവിധായകന്‍ വിളിച്ചു വരുത്തി അപമാനിച്ചതിനെ കുറിച്ച് തുറന്നു പറഞ്ഞ് നടന്‍ രാജേഷ് ഹെബ്ബാര്‍. ഒരു സിനിമയില്‍ മെയിന്‍ വില്ലനായി കാസ്റ്റ് ചെയ്തുവെന്നും വേറാര്‍ക്കും ഡേറ്റ് കൊടുക്കരുതെന്നും പറഞ്ഞു, എന്നാല്‍ പിന്നീട് മാറ്റുകയായിരുന്നു എന്നാണ് രാജേഷ് ഹെബ്ബര്‍ പറയുന്നത്.
കുടുംബത്തിന് ബിസിനസ് ആയിരുന്നു. അങ്ങനെയിരിക്കെയാണ് അഭിനയിക്കാനായി ഇറങ്ങിയത്. കുറേ ചാന്‍സ് ചോദിച്ച് നടന്നിരുന്നു. ഷോര്‍ട്ട് ഫിലിമിന്റെ സിഡി ആദ്യം കൊടുക്കാറുണ്ട്. താനാണ് അത് എഴുതിയതും സംവിധാനം ചെയ്തതും അഭിനയിച്ചതും.
തന്റെ ഭാര്യയും അച്ഛനും അമ്മയുമൊക്കെ അതില്‍ അഭിനയിച്ചിട്ടുണ്ട്. അത് കണ്ട് എല്ലാവരും വിളിക്കാറുണ്ട്. എന്നാല്‍ അവസരം ലഭിക്കാറില്ല. ഒരു ചിത്രത്തില്‍ മെയിന്‍ വില്ലനായി കാസ്റ്റ് ചെയ്തുവെന്ന് അറിയിച്ചിരുന്നു. വേറെ ഡേറ്റ് കൊടുക്കരുതെന്ന് പറഞ്ഞതിനാല്‍ ഒന്നും ഏറ്റെടുത്തിരുന്നില്ല.
പിന്നീടാണ് കാസ്റ്റ് മാറ്റിയെന്ന് അറിയിച്ചത്. മറ്റ് അവസരങ്ങളൊന്നും സ്വീകരിച്ചിരുന്നുമില്ല. അതേ ചിത്രത്തില്‍ ചെറിയ വേഷത്തിലേക്ക് ക്ഷണിച്ചപ്പോള്‍ അതിനായി പോവുകയായിരുന്നു. ഉച്ച വരെ എന്നെ അവിടെ ഇരുത്തി, അതും പിന്നീട് മാറ്റിയിരുന്നു എന്നാണ് രാജേഷ് പറയുന്നത്.
അന്നത്തെ അനുഭവങ്ങളില്‍ ഇന്ന് വേദനയൊന്നും തോന്നുന്നില്ലെന്നും രാജേഷ് എംജി ശ്രീകുമാര്‍ അവതരിപ്പിക്കുന്ന പറയാം നേടാം ഷോയില്‍ വ്യക്തമാക്കി. പളുങ്ക് എന്ന സീരിയലിലാണ് രാജേഷ് ഇപ്പോള്‍ അഭിനയിക്കുന്നത്.