ഫീസ് കൊടുക്കാനാവാതെ ക്ലാസിന് പുറത്തായി, എന്നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ ഞാന്‍ സമ്മതിച്ചിരുന്നില്ല.. പക്ഷെ..: രാജേഷ് മാധവന്‍

സിനിമയിലേക്കുള്ള യാത്ര എളുപ്പമായിരുന്നില്ലെന്ന് നടന്‍ രാജേഷ് മാധവന്‍. ഒരുപാട് കഷ്ടപ്പാടുകള്‍ അനുഭവിച്ചിട്ടുണ്ട് എന്നാണ് നടന്‍ പറയുന്നത്. കൊച്ചിയില്‍ വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേര്‍ന്നപ്പോള്‍ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചു ദിവസം ക്ലാസിന് പുറത്തായി എന്നാണ് രാജേഷ് പറയുന്നത്.

ഭയങ്കര കഷ്ടപ്പാടുകളാണ് അനുഭവിച്ചത്. സിനിമയോടുള്ള അതിയായ ആഗ്രഹം മൂലം കൊച്ചിയിലേക്ക് വണ്ടി കയറുകയായിരുന്നു. കൊച്ചിയില്‍ പിജിക്ക് വിഷ്വല്‍ മീഡിയ കോഴ്‌സിന് ചേരാനുള്ള ഉള്‍വിളിയില്‍ നാട്ടില്‍ നിന്നു തിരിച്ചു. സുഹൃത്തുക്കളാണ് അവിടെ താങ്ങായത്. ബിജോയ് അടക്കമുള്ള സഹപാഠികള്‍ ആറു മാസത്തോളം ഫീസ് കൊടുത്തു.

സെക്കന്‍ഡ് സെമസ്റ്റര്‍ കഴിഞ്ഞതോടെ മുന്നോട്ടു പോകാനാവാത്ത അവസ്ഥ വന്നു. ഫീസ് കൊടുക്കാത്തതിന് കുറച്ചു ദിവസം ക്ലാസിന് പുറത്തായി. ഏറെ പ്രതീക്ഷയോടെ നാട്ടില്‍ നിന്ന് തിരിച്ച താന്‍ വേദനയോടെ ആണെങ്കിലും ആ തീരുമാനം എടുത്തു. പഠനം ഉപേക്ഷിക്കാം. അപ്പോഴാണ് സഹപാഠിയായ ഷാര്‍ലെറ്റും കുടുംബവും ഒരു വിദ്യാര്‍ഥിയെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താല്‍പര്യം അറിയിക്കുന്നത്.

തന്നെ സ്‌പോണ്‍സര്‍ ചെയ്യാന്‍ താന്‍ സമ്മതിച്ചില്ല. പക്ഷേ, ഇതില്‍ അഭിമാനക്കുറവ് ഒന്നും വിചാരിക്കേണ്ട, ഒരു സുഹൃത്ത് സഹായിക്കുന്നു എന്ന് കരുതിയാല്‍ മതിയെന്ന അവരുടെ നിര്‍ബന്ധത്തിന് വഴങ്ങി. പത്തു മാസത്തോളം തന്റെ ഫീസും മറ്റും അവരാണ് കൊടുത്തത്. കോഴ്‌സ് കഴിഞ്ഞ് ആദ്യം കയറിയ ജോലിക്ക് 5000 രൂപയായിരുന്നു ശമ്പളം.

പിന്നെ അതെങ്ങനെ ഉയര്‍ത്താമെന്നായിരുന്നു ശ്രദ്ധ. ചില ചാനലുകളിലും മാസികകളിലും ജോലി ചെയ്തു. ശമ്പളം കൂടിയെങ്കിലും ആ ഫീല്‍ഡ് ബുദ്ധിമുട്ടായി. ശേഷം പത്രങ്ങളില്‍ ആര്‍ട്ടിക്കിള്‍ എഴുതി. ഫോട്ടോഗ്രാഫറായും എഡിറ്റിംഗ് ചെയ്തും പണമുണ്ടാക്കി. നാടക ക്യാമ്പ് നടത്തിയും നാടകങ്ങള്‍ എഴുതി നല്‍കിയും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്തു.

ചില ഷോര്‍ട്ട് ഫിലിമുകളിലും അഭിനയിച്ചു. പിന്നീടാണ് തിരക്കഥ എഴുതാന്‍ തീരുമാനിക്കുന്നത്. ചെയ്തിരുന്ന ജോലികള്‍ എല്ലാം വിട്ട് സുഹൃത്ത് രവിശങ്കറിനൊപ്പം തിരക്കഥ എഴുതാന്‍ കൂടി. ആ പ്രയത്‌നം പിന്നീട് ഫലം കാണുകയായിരുന്നു എന്നാണ് രാജേഷ് മാധവന്‍ പറയുന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി