സില്‍ക്ക് അത് മനഃപൂര്‍വ്വം ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്, അവള്‍ തീര്‍ത്തും വ്യത്യസ്തയായിരുന്നു: നടന്‍ രവീന്ദ്രന്‍

സില്‍ക്ക് സ്മിതയ്‌ക്കൊപ്പം അഭിനയിച്ചപ്പോഴാണ് താന്‍ ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ അടിച്ചിട്ടുള്ളതെന്ന് നടന്‍ രവീന്ദ്രന്‍. സില്‍ക്ക് വലിയ ഡാന്‍സര്‍ ഒന്നുമല്ല. പക്ഷെ നമ്മള്‍ എന്തൊക്കെ ചെയ്താലും ആളുകള്‍ സില്‍ക്കിനെ മാത്രം വാ പൊളിച്ച് നോക്കി നില്‍ക്കും. അതുകൊണ്ട് താന്‍ കഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ് രവീന്ദ്രന്‍ പറയുന്നത്.

സില്‍ക്കിനൊപ്പം രണ്ട് സിനിമകള്‍ ചെയ്തിട്ടുണ്ട്. സില്‍ക്ക് തീര്‍ത്തും വ്യത്യസ്തയാണ്. അവള്‍ ഒന്നും ചെയ്യണ്ട, ചെയ്യാതെ തന്നെ ഭയങ്കര ആകര്‍ഷണമാണ്. തനിക്ക് ഏറ്റവും കൂടുതല്‍ ടെന്‍ഷന്‍ സില്‍ക്കിന്റെ കൂടെ ഡാന്‍സ് ചെയ്യുമ്പോഴാണ്. സില്‍ക്ക് അങ്ങനെ ഭയങ്കര ഡാന്‍സര്‍ ഒന്നുമല്ല.

പക്ഷെ ഭയങ്കരമായി ആകര്‍ഷിക്കാന്‍ കഴിവുള്ള ആളാണ്. കണ്ണുകള്‍ കൊണ്ട് പോലും ആകര്‍ഷിക്കാന്‍ ആവും. ആളുകള്‍ക്ക് ഭയങ്കര ആരാധനയാണ് അവളോട്. ആളുകള്‍ വാ പൊളിച്ച് നോക്കുന്നത് താന്‍ കണ്ടിട്ടുണ്ട്. നമ്മള്‍ ഒരുത്തന്‍ അവിടെ നില്‍ക്കുന്നതൊന്നും ആളുകള്‍ കാണില്ല.

നമ്മള്‍ പ്രാക്ടീസിന്റെ സമയത്ത് ഡാന്‍സ് ചെയ്‌തോണ്ട് ഇരിക്കുമ്പോള്‍ ഭയങ്കര മൂവ്‌മെന്റ്‌സ് ആണെങ്കില്‍ അപ്പോള്‍ പറയും, ‘സാറേ.. ഈ മൂവ്‌മെന്റ് മാറ്റണം’ എന്ന്. അവളത് മനഃപൂര്‍വം ചെയ്യുന്നതാണെന്ന് തോന്നിയിട്ടുണ്ട്. സില്‍ക്ക് വന്ന് ആ ഡ്രസ് മാറ്റി, ബിക്കിനി പോലത്തെ ഡ്രസ്സിട്ടാല്‍ പിന്നെ ഒരു മനുഷ്യന്‍ നമ്മളെ നോക്കില്ല.

വാ പൊളിച്ചിരിക്കും. അവിടെ നമ്മുടെ ഗ്യാസ് പോകും. ആളൊരു പാവമാണെന്നും സിന്‍സിയര്‍ ആണെന്നുമൊക്കെ പിന്നീടാണ് മനസിലാവുന്നത്. കൊച്ചു കുട്ടികളെ പോലെയൊക്കെയുള്ള സംസാരം കേട്ട് ഇവളെന്താ ഇങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട്. താന്‍ ശരിക്കും ഷേപ്പ് ചെയ്യപ്പെട്ടത് ഇവരോടൊപ്പം അഭിനയിച്ചപ്പോഴാണ്.

ശിവാജി സാറിനും കമലിനും രജനികാന്തിനും ഒപ്പം അഭിനയിച്ചപ്പോഴൊക്കെ വിരണ്ടിട്ടുണ്ട്. അതിനപ്പുറം വിരണ്ടിട്ടുണ്ട് സില്‍ക്ക് സ്മിതയ്ക്ക് ഒപ്പം ചെയ്യുമ്പോള്‍ എന്നാണ് രവീന്ദ്രന്‍ സമയം മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

ഇസ്രയേലുമായുള്ള ഫ്രാൻസ് മത്സരത്തിന് മുന്നോടിയായി 'ഫ്രീ ഫലസ്തീൻ' ബാനർ ഉയർത്തി ഫ്രഞ്ച് ക്ലബ് പിഎസ്ജി

'ആ വണ്ടി വീല്‍ ഇല്ലാത്തത്', അഘാഡി സഖ്യത്തെ കുറിച്ച് മോദി; നവംബര്‍ 8ന് നെഹ്‌റുവിന്റേയും ഇന്ദിരയുടേയും നയങ്ങളെ കുറ്റം പറഞ്ഞു മോദി

വയനാട്ടിലെ പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

'ടോക്‌സിക് പാണ്ട' ആൻഡ്രോയിഡ് ഫോണുകൾക്കും ബാങ്ക് അക്കൗണ്ടുകൾക്കും എട്ടിന്റെ പണി!

തനി നാടന്‍ വയലന്‍സ്, ഒപ്പം സൗഹൃദവും; 'മുറ' റിവ്യൂ

സ്‌ക്രീനില്‍ മാന്ത്രിക 'തുടരും'; തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തില്‍ സാധാരണക്കാരനായി മോഹന്‍ലാല്‍, ടൈറ്റില്‍ പോസ്റ്റര്‍ എത്തി

ഇതിലും വിശ്വസനീയമായ നിക്ഷേപം സ്വപ്‌നങ്ങളില്‍ മാത്രം; ഇപ്പോള്‍ നിക്ഷേപിച്ചാല്‍ ഇരട്ടി കൊയ്യാമെന്ന് വിദഗ്ധര്‍

ഫലസ്തീൻ പതാക നശിപ്പിച്ചതിനെ തുടർന്ന് ടെൽ അവീവ് - അയാക്സ് മത്സരത്തിന് ശേഷം സംഘർഷം; നേരിട്ട് ഇടപെട്ട് ബെഞ്ചമിൻ നെതന്യാഹു

നവീൻ ബാബുവിന്റെ മരണത്തിൽ ദുഃഖം; പ്രതികരണം സദുദ്ദേശപരമായിരുന്നുവെന്ന് പി പി ദിവ്യ

"റയലിനേക്കാൾ ഗോളുകൾ ഞങ്ങൾ അടിച്ചു, അതിൽ ഹാപ്പിയാണ്"; റയൽ മാഡ്രിഡിനെ പരിഹസിച്ച് റെഡ് സ്റ്റാർ താരം