'ഒരു ദിവസം വീട്ടിലേക്ക് വരാം, അവിടെ വന്നാല്‍ എനിക്ക് കുറച്ച് കഞ്ഞി തന്നാമതി'

അന്തരിച്ച് പ്രമുഖ നടന്‍ കലിംഗ ശശിയെ അനുസ്മരിച്ച് കലാഭവന്‍ മണിയുടെ സഹോദരനും നടനുമായ ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ശശിയേട്ടന്‍ മണി ചേട്ടന്റെ നല്ലൊരു സുഹൃത്തായിരുന്നെന്നും എപ്പോഴും സ്‌നേഹത്തോടെ ശാസനകളോടെ പരിഭവങ്ങളോടെ ഒക്കെയാണ് ശശിയേട്ടന്റെ പെരുമാറ്റമെന്നും ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ രാമകൃഷ്ണന്‍ പറഞ്ഞു.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം….

ശശിയേട്ടന് പ്രണാമം.ശശിയേട്ടന്‍ മണി ചേട്ടന്റെ നല്ലൊരു സുഹൃത്തായിരുന്നു. അദ്ദേഹം പല തവണ പാഡിയില്‍ വന്നിട്ടുണ്ട് ഞാന്‍ ശശിയേട്ടനെ അടുത്തറിയുന്നത് തീറ്ററപ്പായിയുടെ ലൊക്കേഷനില്‍ വച്ചാണ്.ഷൂട്ടിങ്ങ് ലൊക്കേഷനിലേക്ക് ആദ്യമായി ചെല്ലുമ്പോള്‍ ആദ്യമായി കണ്ടത് ശശിയേട്ടനെയായിരുന്നു. അന്ന് ശശിയേട്ടന്റെ കൂടെയുള്ള ഒരു സീനായിരുന്നു നിശ്ചയിച്ചിരുന്നത്. എപ്പോഴും സ്‌നേഹത്തോടെ ശാസനകളോടെ പരിഭവങ്ങളോടെ ഒക്കെയാണ് ശശിയേട്ടന്റെ പെരുമാറ്റം. ഉള്ള കാര്യം വെട്ടിതുറന്ന് പറയും. സെല്‍ഫി എടുക്കുന്നത് അത്ര ഇഷ്ടമായിരുന്നില്ല അതുകൊണ്ടുതന്നെ മറ്റു ആര്‍ട്ടിസ്റ്റുകള്‍ക്കൊപ്പം ഫോട്ടോ എടുത്തിട്ടും ശശിയേട്ടന്റെ കൂടെ ഒരു സെല്‍ഫി എടുക്കാന്‍ കുറച്ചു സമയമെടുത്തു..

ഒരു ദിവസം ആശാന്‍ തന്നെ വന്ന് കെട്ടി പിടിച്ച് ഒരു ഫോട്ടോ എടുക്കാന്‍ ഫോട്ടോഗ്രാഫറോട് പറഞ്ഞു. ആ ഫോട്ടോയാണിത്. എനിക്ക് കിട്ടിയ മറക്കാനാവാത്ത സമ്മാനം. ഒരു ദിവസം വീട്ടിലേക്ക് വരാം.അവിടെ വന്നാല്‍ എനിക്ക് കുറച്ച് കഞ്ഞി തന്നാമതി എന്നൊക്കെ പറഞ്ഞാണ് യാത്രയായത് “സ്വതസിദ്ധമായ, ലളിതമായ അഭിനയശൈലിയുടെ വാക്താവായിരുന്നു ശശിയേട്ടന്‍. ഒരു നോട്ടം. കവിള്‍ കോട്ടിയുള്ള ഒരു ചിരി., അത്രയൊക്കെ മതി ശശിയേട്ടനിലൂടെയുള്ള ആശയങ്ങള്‍ പുറത്തേക്കെത്താന്‍ മലയാള സിനിമയിലെന്ന പോലെ ഇംഗ്ലീഷ് സിനിമയിലും തന്റെ കഴിവു തെളിയിച്ച നടനാണ് ശശിയേട്ടന്‍”. തന്റെതായ ശൈലിയിലൂടെ തന്റെ ഇടം കണ്ടെത്തിയ കലാകാരന്‍ . ശശിയേട്ടന് യാത്രാമൊഴി…

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ