'മലയാളത്തില്‍ വീണ്ടും അഭിനയിക്കണം, ആവശ്യമുള്ളവര്‍ക്ക് സമീപിക്കാം'; ആഗ്രഹം പറഞ്ഞ് സാമുവല്‍ റോബിന്‍സണ്‍

സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ നിര്‍ണായക കഥാപാത്രം അവതരിപ്പിച്ച നൈജീരിയന്‍ നടന്‍ സാമുവല്‍ റോബിന്‍സണെ മലയാളികല്‍ മറന്നിട്ടുണ്ടാകില്ല. ചിത്രത്തില്‍ നൈജീരിയക്കാരനായ ഫുട്‌ബോള്‍ കളിക്കാരനായി തിളങ്ങിയ സാമുവല്‍ കേരളത്തില്‍ വലിയ ആരാധകരെയാണ് സൃഷ്ടിച്ചത്. അതിന് ശേഷം മലയാളത്തില്‍ തന്നെ “ഒരു കരീബിയന്‍ ഉഡായിപ്പ്” എന്ന ചിത്രത്തിലും സാമുവര്‍ അഭിനയിച്ചിരുന്നു. ഇപ്പോഴിതാ ഒരിടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ അഭിനയിക്കണമെന്ന ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് സാമുവല്‍.

“ഞാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ആണ്. ചില പുതിയ മലയാളം അല്ലെങ്കില്‍ മറ്റ് ഭാഷാ സിനിമകളില്‍ പ്രവര്‍ത്തിക്കണമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ മൂവി ഓഫര്‍ ഉപയോഗിച്ച് നിങ്ങള്‍ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ ഇമെയില്‍ വിലാസം sraactor@gmail.com ആണ്. എന്റെ ഇന്ത്യന്‍ നമ്പറിനായി നിങ്ങള്‍ക്ക് എന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ സന്ദേശമയയ്ക്കാനും കഴിയും.” സാമുവല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

കാമുകിക്കൊപ്പം ഡല്‍ഹിയിലാണ് സാമുവല്‍ ഇപ്പോള്‍ ഉള്ളത്. ഒഡിഷ സ്വദേശിയും അഭിഭാഷകയുമായ ഇഷാ പാട്രിക്ക് ആണ് സാമുവലിന്റെ കാമുകി. ഇരുവരുമൊന്നിച്ചുള്ള ചിത്രം സാമുവല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. തന്റെയും ഇഷയുടെയും ഒരു സുഹൃത്ത് വഴിയാണ് തങ്ങള്‍ ആദ്യമായി കണ്ടുമുട്ടിയതെന്ന് സാമുവല്‍ പറഞ്ഞിരുന്നു. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു