ട്രെയില്‍ യാത്രയ്ക്കിടെ ബാഗ് മോഷണം പോയി; വിലപ്പെട്ട രേഖകള്‍ തിരികെ നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ച് സന്തോഷ് കീഴാറ്റൂര്‍

ട്രെയില്‍ യാത്രയ്ക്കിടെ വിലപ്പെട്ട രേഖകള്‍ അടങ്ങിയ ബാഗ് മോഷണം പോയെന്ന് നടന്‍ സന്തോഷ് കീഴാറ്റൂര്‍. എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ തുരന്തോ എക്സ്പ്രസില്‍ വെച്ചാണ് സന്തോഷിന്റെ ബാഗ് മോഷണം പോയത്. സംഭവത്തില്‍ റെയില്‍വേ പൊലീസിന് പരാതി നല്‍കിയെങ്കിലും ഇത് വരെ മറുപടിയൊന്നും ലഭിച്ചില്ലെന്ന് സന്തോഷ് ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാക്കി.

“കഴിഞ്ഞ ദിവസം എറണാകുളത്ത് തുരന്തോ എക്സ്പ്രസില്‍ ബര്‍ത്തില്‍ ബാഗ് വെച്ച് ബാത്ത്റൂമില്‍ പോയതായിരുന്നു. തിരിച്ചു വന്നപ്പോള്‍ ബാഗ് ഇല്ല. ഷോള്‍ഡര്‍ ബാഗ് ആണ്. റെയില്‍വേ പൊലീസിന് പരാതിയൊക്കെ നല്‍കിയിരുന്നു. ഇതുവരെ മറുപടിയൊന്നും കിട്ടിയില്ല. സംശയിക്കുന്ന ഒരാളുടെ ഫോട്ടോ അയച്ചു തന്നിരുന്നു. ആ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്ത ഒരു കുടുംബം അയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. അയാള്‍ ട്രെയിനില്‍ കയറി വളരെ പെട്ടെന്ന് തന്നെ തിരിച്ചിറങ്ങിയിരുന്നുവെന്ന് പറയുന്നു.”

“ഒരു ഗോള്‍ഡന്‍ ലെതര്‍ ബാഗ് ആണ്. അലക്ഷ്യമായി വലിച്ചെറിഞ്ഞത് ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണം. പൈസയും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളുമുണ്ട്. അതൊക്കെ എടുത്തോട്ടെ. പക്ഷേ വിലപ്പെട്ട കുറെ രേഖകളുണ്ട്. അത് തിരിച്ചു തന്നാല്‍ മതി. പാന്‍ കാര്‍ഡ്, എടിഎം കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, ഇന്‍ഷ്വറന്‍സ് കാര്‍ഡ് അതൊക്കെയുണ്ട്. നമ്മുടെ നാട്ടില്‍ ഇതുപോലുള്ള മോഷണങ്ങളും കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു വരികയാണ്. അതിന്റെ തെളിവാണിത്. പലര്‍ക്കും ഇങ്ങനെ സാധനങ്ങള്‍ മോഷണങ്ങള്‍ പോകാറുണ്ട്. പല ആള്‍ക്കാരും അത് തുറന്നു പറയാറില്ല.”

“ഇത്രയേറെ സൗകര്യങ്ങള്‍ ഉണ്ടായിട്ടും. ട്രെയിനിനകത്ത് സിസിടിവി ഒന്നും ഇല്ല. ഒരു സുരക്ഷിതത്വവും ഇല്ല എന്നതാണ് ഇത്തരം കാര്യങ്ങള്‍ നമ്മള്‍ക്ക് ബോദ്ധ്യമാകുന്നത്. എല്ലാവരും ശ്രദ്ധിക്കണം. റെയില്‍വേ സ്റ്റേഷന്‍ പരിസരത്തെങ്ങാനും അലക്ഷ്യമായി ബാഗ് കാണുകയാണെങ്കില്‍ അത് റെയില്‍വേ പോലീസിനെ ഏല്‍പ്പിക്കണം. വിലപിടിപ്പുള്ള സാധനങ്ങള്‍ ഒരിക്കലും ബര്‍ത്തില്‍ വെച്ച് പോകരുത്.” സന്തോഷ് കീഴാറ്റൂര്‍ വീഡിയോയില്‍ പറഞ്ഞു.

അതേസമയം, മോഷ്ടിക്കപ്പെട്ട ബാഗിലുണ്ടായിരുന്നു രണ്ട് കാര്‍ഡുകള്‍ എറണാകുളം ജംഗ്ഷനില്‍ നിന്ന് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ