സംസ്ഥാന സര്‍ക്കാരിന്റെ നവകേരള സദസിനെ അഭിനന്ദിച്ച് നടന്‍ സന്തോഷ് കീഴാറ്റൂര്‍. നവകേരള സദസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍ വച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനമായെന്ന് നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അവശ കലാകാര പെന്‍ഷന്‍, കേരളത്തിലെ ആദ്യ നാടകശാല എന്നീ ആവശ്യങ്ങളാണ് തീരുമാനമായത് എന്നും നടന്‍ വ്യക്തമാക്കി.
”പറഞ്ഞറിയിക്കാന്‍ പറ്റാത്ത സന്തോഷം നവകേരള സദസില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മുന്നില്‍ വെച്ച ആവശ്യങ്ങള്‍ക്ക് ഉടന്‍ തീരുമാനം… അവശ കലാകാര പെന്‍ഷന്‍ എന്നത് കലാകാര പെന്‍ഷന്‍ എന്നാക്കാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി… കലാകാരന്മാര്‍ അവശന്മാരല്ല…”
”മറ്റൊന്ന് കലാകാര പെന്‍ഷന്‍ 1000 രൂപയില്‍ നിന്നും 1600 രൂപയാക്കി വര്‍ദ്ധിപ്പിച്ചു. ഉപയോഗശൂന്യമായി കിടക്കുന്ന സര്‍ക്കാര്‍ കെട്ടിടങ്ങള്‍ സിനിമാ ഷൂട്ടിംഗിന് വിട്ടു തരാം എന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി…. കേരളത്തിലെ ആദ്യ നാടകശാല കായംകുളത്ത് തോപ്പില്‍ ഭാസി സ്മാരക നാടക ശാല…”
”നവകേരള സദസ്സ് ജനപ്രിയമാവുന്നു കേരള സര്‍ക്കാര്‍.. കൈയ്യടിക്കേണ്ടവര്‍ക്ക് കൈയ്യടിക്കാം, വിമര്‍ശിക്കുന്നവര്‍ വിമര്‍ശിച്ചു കൊണ്ടേയിരിക്കുക” എന്നാണ് സന്തോഷ് കീഴാറ്റൂര്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അതേസമയം സന്തോഷ് കീഴാറ്റൂരിന്റെ ഏകാംഗനാടകമായ പെണ്‍നടന്‍ വേദികളില്‍ പ്രദര്‍ശനം തുടരുന്നുണ്ട്.