സ്ഫടികം ജോര്‍ജ് ചേട്ടന് മുന്നില്‍ ഞാന്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് ആളുകള്‍ക്ക് ഇഷ്ടപ്പെട്ടു, അതിന് രാവിലെ മുതല്‍ തല്ല് കൊള്ളുകയായിരുന്നു: ശരത്

മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതനാണ് നടന്‍ ശരത്. ഒരിടയ്ക്ക് സിനിമയിലും സീരിയലുകളിലും താരം ഒരുപോലെ തിളങ്ങിയിരുന്നു. തന്റെ ആദ്യത്തെ കൊമേഴ്യല്‍ ഹിറ്റ് സിനിമയെ കുറിച്ചാണ് ശരത് തുറന്നു പറയുന്നത്. റെഡ് കാര്‍പെറ്റ് ഷോയില്‍ സ്വാസികയോടാണ് ശരത് സംസാരിച്ചത്.

സുരേഷ് ഗോപിയും മഞ്ജു വാര്യരും ഒന്നിച്ച ജോഷി ചിത്രം പത്രത്തിനെ കുറിച്ചാണ് ശരത് പറയുന്നത്. ചിത്രത്തില്‍ ഇബ്‌നു എന്ന ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ശരത് അവതരിപ്പിച്ചത്. തിയേറ്ററില്‍ തനിക്ക് കൈയ്യടി നേടി തന്ന രംഗത്തെ കുറിച്ചാണ് ശരത് പറയുന്നത്.

മറക്കാന്‍ പറ്റാത്ത സിനിമയാണത്. 1999ല്‍ ആയിരുന്നു. തന്റെ കൊമേഴ്ഷ്യല്‍ ഹിറ്റ് എന്ന് പറയാവുന്ന ആദ്യത്തെ ചിത്രമായിരുന്നു അത്. സ്ഫടികം ജോര്‍ജ് ചേട്ടന്റെ ഓപ്പോസിറ്റ് നിന്നാണ് അന്നത്തെ ഫൈറ്റ് സീന്‍. അന്ന് ടെക്നോപാര്‍ക്ക് ഇത്രയും ആയിട്ടില്ല.

ജോഷി സാര്‍ അവിടെ നൂറോളം വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തിട്ടാണ് എയര്‍പോര്‍ട്ട് പോലെ ആക്കുന്നത്. രാവിലെ മുതല്‍ തന്നെ നമ്മള്‍ തല്ല് കൊള്ളുകയാണ്. പക്ഷേ സ്ഫടികം ജോര്‍ജ് ചേട്ടനെ പോലെ ഒരാളുടെ മുന്നില്‍ കത്തി ഉയര്‍ത്തി കാണിക്കുന്നത് കാണുമ്പോള്‍ തിയേറ്ററില്‍ ആളുകള്‍ കൈയ്യടിച്ചു.

അത് കണ്ടപ്പോഴാണ് ശരിക്കും സന്തോഷമായത് എന്നാണ് ശരത് പറയുന്നത്. അതേസമയം, ദയ എന്ന സീരിയലിലാണ് ശരത് ഇപ്പോള്‍ അഭിനയിക്കുന്നത്. 1994ല്‍ സ്വയം എന്ന ചിത്രത്തിലാണ് ശരത് ആദ്യം അഭിനയിക്കുന്നത്. സ്വന്തം ജാനിക്കുട്ടി എന്ന സിനിമയില്‍ ശ്രദ്ധേയമായ വേഷം ചെയ്തു.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത