ഞാന്‍ തൃപ്തനല്ലായിരുന്നു..; രജനികാന്തുമായുള്ള പിണക്കത്തെ കുറിച്ച് വെളിപ്പെടുത്തി സത്യരാജ്

താനും രജനികാന്തും തമ്മില്‍ പ്രശ്‌നങ്ങളൊന്നും ഇല്ലെന്ന് വ്യക്തമാക്കി നടന്‍ സത്യരാജ്. രജനികാന്ത് ചിത്രങ്ങളില്‍ നിന്നും വന്ന ഓഫറുകള്‍ താരം നിരസിച്ചിരുന്നു. ഇതോടെ ഇരുവരും തമ്മില്‍ പിണക്കത്തിലാണെന്ന് അടക്കം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വിഷയത്തിലാണ് സത്യരാജ് ഇപ്പോള്‍ വ്യക്തത വരുത്തിയിരിക്കുന്നത്.

‘വെപ്പണ്‍’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് സത്യരാജ് ഈ വിഷയത്തിലും സംസാരിച്ചത്. ”രജനികാന്തിന്റെ രണ്ട് സിനിമകളിലേക്ക് എന്നെ വിളിച്ചിരുന്നു. എന്നാല്‍ അത് എനിക്ക് നിരസിക്കേണ്ടി വന്നു. ഒന്ന് ശിവാജി ആണ്, മറ്റൊന്ന് എന്തിരന്‍ ആണ്.”

”എന്തിരനില്‍ ഡാനി ഡെന്‍സോങ്പ അവതരിപ്പിച്ച (പ്രൊഫസര്‍ ബൊഹ്‌റ) എന്ന കഥാപാത്രത്തിലേക്കാണ് എന്നെ ക്ഷണിച്ചത്. എന്നാല്‍ ആ രണ്ട് സിനിമകളിലെ വേഷങ്ങളിലും ഞാന്‍ തൃപ്തനായിരുന്നില്ല. അല്ലാതെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നങ്ങളുമില്ല” എന്നാണ് സത്യരാജ് പറയുന്നത്.

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കൂലി’ എന്ന സിനിമയില്‍ രജനിയുടെ സുഹൃത്ത് ആയിട്ടാണോ അഭിനയിക്കുന്നത് എന്ന ചോദ്യത്തിന്, നിര്‍മ്മാതാക്കള്‍ ആദ്യം അത് ഔദ്യോഗകമായി പ്രഖ്യാപിക്കട്ടെ എന്നാണ് സത്യരാജ് പറയുന്നത്. സണ്‍ പിക്‌ചേഴ്‌സ് ആണ് കൂലി നിര്‍മ്മിക്കുന്നത്.

38 വര്‍ഷത്തിന് ശേഷമാണ് രജനിയും സത്യരാജും ഒന്നിച്ച് അഭിനയിക്കാന്‍ പോകുന്നത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് സത്യരാജ് അഭിനയിക്കാന്‍ ഒരുങ്ങുന്നത്. ചിത്രത്തിനായി വലിയ പ്രതിഫലമാണ് സത്യരാജ് ചോദിച്ചത് എന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ