എന്റെ രാഷ്ട്രീയം കമ്മ്യൂണിസം, ദൈവത്തിലും മതത്തിലും വിശ്വസിക്കുന്നില്ല: സത്യരാജ്

ബാഹുബലിയിലെ കട്ടപ്പ എന്ന കഥാപാത്രത്തിലൂടെ തെന്നിന്ത്യൻ സിനിമ പ്രേമികൾക്ക് പ്രിയങ്കരനായി മാറിയ നടനാണ് സത്യരാജ്. റസൂൽ പൂക്കുട്ടി ആദ്യമായി സംവിധാനം ചെയ്യുന്ന ‘ഒറ്റ’ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് എത്തുകയാണ് സത്യരാജ്.

ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലാപടിനെ പറ്റിയും മറ്റും തുറന്നു പറയുകയാണ് സത്യരാജ്. ദൈവത്തിലോ മതത്തിലോ ജാതിയിലോ താൻ വിശ്വാസിക്കുന്നില്ലെന്ന് സത്യരാജ് പറയുന്നു.

“ജീവിതത്തിൽ വളരെ കൂൾ ആയിട്ടുള്ള മനുഷ്യനാണ് ഞാൻ. ഒരു കാര്യത്തെ കുറിച്ചും എനിക്ക് വലിയ വിശ്വാസങ്ങൾ ഇല്ല. ദൈവത്തിലോ മതത്തിലോ ജാതിയിലോ ഞാൻ വിശ്വസിക്കുന്നില്ല. ആചാര അനുഷ്ഠാനങ്ങളെ കുറിച്ച് ചിന്തിക്കുന്നില്ല. അന്തരീക്ഷത്തിൽ ഒരു എനർജി ഉണ്ടെന്ന് നമ്മുക്ക് എങ്ങനെ പറയാൻ കഴിയും? എന്ത് തെളിവാണ് അതിന് ഉള്ളത്?

മനുഷ്യത്വം അതിന്റെ കൊടുമുടിയിൽ എത്തുന്ന സമയമാണ് യഥാർത്ഥ കമ്മ്യൂണിസം വർക്ക് ആവുന്നത്. കമ്മ്യൂണിസം എന്ന ചിന്തയിൽ എല്ലാവരും തുല്ല്യരാണ്, അവിടെ ജാതിയില്ല. പണക്കാരൻ പാവപ്പെട്ടവൻ എന്ന വേർതിരിവ് ഇല്ല. ലിംഗ വിവേചനമില്ല. തമിഴ് നാട്ടിലെ പെരിയാർ മൂവ്മെന്റ് എല്ലാം അതിന് ഉദാഹരണമാണ്. എന്നാൽ അത് നമ്മുടെ ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് പ്രായോഗികമായി കുറച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. കമ്മ്യൂണിസം എന്ന ചിന്തയാണ് എന്റെ രാഷ്ട്രീയം.” കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സത്യരാജ് പറഞ്ഞു.

റസൂൽ പൂക്കുട്ടി സംവിധാനം ചെയ്യുന്ന ഒറ്റയിൽ ആസിഫ് അലി, അർജുൻ അശോകൻ എന്നിവർക്കൊപ്പം സത്യരാജും ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്. ഇന്ദ്രജിത്ത് സുകുമാരൻ, രോഹിണി, ലെന, മംമ്ത മോഹൻദാസ്, ശ്യാമ പ്രസാദ്, ഇന്ദ്രൻസ് തുടങ്ങീ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്.

ഒക്ടോബർ 27 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ചിൽഡ്രൻ റീ യുണൈറ്റഡ് എൽഎൽപിയും റസൂൽ പൂക്കുട്ടി പ്രൊഡക്‌ഷൻസും ചേർന്നൊരുക്കുന്ന ഒറ്റയുടെ നിർമാതാവ് എസ്. ഹരിഹരൻ ആണ്

Latest Stories

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍