മിഷോങ്ങ് ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ ദുരിതമനുഭവിക്കുന്ന ചെന്നൈ ജനതയ്ക്ക് കൈത്താങ്ങുമായി നടൻ ശിവ കാർത്തികേയൻ. സംസ്ഥാന ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപയാണ് ശിവ കാർത്തികേയൻ സംഭാവന ചെയ്തിരിക്കുന്നത്.
തമിഴ്നാട് യുവജനക്ഷേമ വകുപ്പ് മന്ത്രിയും നടനുമായ ഉദയനിധി സ്റ്റാലിനെ നേരിട്ട് കണ്ടാണ് ശിവ കാർത്തികേയൻ ചെക്ക് കൈമാറിയത്. എക്സിലൂടെ ഉദയനിധി സ്റ്റാലിൻ തന്നെയാണ് ഈ വിവരം പങ്കുവെച്ചത്.
“മിഷോങ് കൊടുങ്കാറ്റിനെ തുടർന്ന് കോർപ്പറേഷൻ വിവിധ ദുരിതാശ്വാസ പ്രവർത്തനങ്ങൾ മുടങ്ങാതെ നടത്തിവരികയാണ്. നമ്മുടെ സർക്കാരിന്റെ ഈ ഉദ്യമത്തിന് പിന്തുണയായി നിരവധി സംഘടനകളും പ്രസ്ഥാനങ്ങളും വ്യക്തികളും ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നൽകുന്നുണ്ട്.
மிக்ஜாம் புயல் – கன மழையைத் தொடர்ந்து கழக அரசு பல்வேறு நிவாரணப் பணிகளை இடைவிடாது மேற்கொண்டு வருகிறது. நம் அரசின் இந்த முயற்சிக்கு துணை நிற்கிற விதமாக, நிறுவனங்கள் – இயக்கங்கள் – தனிநபர்கள் என பலரும் மாண்புமிகு முதலமைச்சர் அவர்களின் பொது நிவாரண நிதிக்கு நிதியளித்து வருகின்றனர்.… pic.twitter.com/LieFhGwO31
— Udhay (@Udhaystalin) December 10, 2023
Read more
ഈ സാഹചര്യത്തിൽ, നടനും സഹോദരനുമായ ശിവ കാർത്തികയേൻ ഞങ്ങളെ സന്ദർശിച്ച് നടനും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് സമ്മാനിച്ചു. അദ്ദേഹത്തോടുള്ള സ്നേഹവും നന്ദിയും അറിയിക്കുന്നു. നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാക്കുന്ന ദുരിതം തുടച്ചുനീക്കാം.” എന്നാണ് ചിത്രം പങ്കുവെച്ചുകൊണ്ട് ഉദയനിധി സ്റ്റാലിൻ കുറിച്ചത്.