നെൽസൺ ചിത്രത്തിൽ അഭിനയിക്കാൻ അവന് വലിയ ആഗ്രഹമുണ്ടായിരുന്നു, പക്ഷേ നടന്നില്ല; പുനീത് രാജ്കുമാറിനെ ഓർത്ത് ശിവ രാജ്കുമാർ

രജനികാന്ത് ചിത്രം ജയിലറിലൂടെ തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് കുറച്ചുകൂടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് കന്നഡ താരം ശിവ രാജ്കുമാർ. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഗോസ്റ്റി’ന്റെ തിരക്കിലാണ് ശിവ രാജ്കുമാർ ഇപ്പോൾ.

ഇപ്പോഴിതാ അകാലത്തിൽ മരണപ്പെട്ടുപോയ തന്റെ സഹോദരൻ പുനീത് രാജ്കുമാറിനെ ഓർക്കുകയാണ് ശിവ രാജ്കുമാർ. നെൽസൺ ദിലീപ് കുമാറിന്റെ ഏതെങ്കിലുമൊരു ചിത്രത്തിൽ അഭിനയിക്കാൻ പുനീതിന് ആഗ്രഹമുണ്ടായിരുന്നെന്നും അത് നടന്നില്ലെന്നും ശിവ രാജ്കുമാർ പറയുന്നു.

“സഹോദരനായിട്ടല്ല  ഞാൻ പുനീതിനെ കണ്ടിട്ടുള്ളത്. എന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അവൻ. എന്നെക്കാൾ പതിനാല് വയസിന് ചെറുപ്പമായിരുന്നെങ്കിലും ഒരു അനിയനെ പോലെ ആയിരുന്നില്ല അവനെനിക്ക്. അവൻ ഇവിടം വിട്ടുപോയെന്ന് എനിക്ക് തോന്നുന്നേയില്ല. അവൻ ഞങ്ങൾക്കൊപ്പം ഉണ്ടെന്ന് എനിക്കറിയാം. രാജ് കുമാർ കുടുംബത്തിൽ ജനിച്ചതിൽ അഭിമാനം തോന്നുന്നു. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സ്നേഹവും പിന്തുണയും ഞങ്ങൾക്ക് ലഭിക്കുന്നു.

നെൽസൺ സംവിധാനം ചെയ്യുന്ന ഏതെങ്കിലുമൊരു ചിത്രത്തിൽ ചെറിയ വേഷമെങ്കിലുംചെയ്യണമെന്ന് അവന് അതിയായ ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് ചെയ്യാനുള്ള ഭാഗ്യം എനിക്കാണ് ലഭിച്ചത്.” സില്ലി മോങ്ക്സ് മോളിവുഡിന് നൽകിയ അഭിമുഖത്തിലാണ് ശിവ രാജ്കുമാർ മനസുതുറന്നത്.

60 കോടി ബഡ്ജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായാണ് എം. ജി ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ഒരുങ്ങുന്നത്. ജയറാമും അനുപം ഖേറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. ഒക്ടോബർ 19 നാണ് ചിത്രത്തിന്റെ റിലീസ്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം