ആദ്യമായി ഓഫർ വന്നത് മലയാള സിനിമയിൽ നിന്ന്, അന്നെനിക്ക് 13 വയസായിരുന്നു പ്രായം: ശിവ രാജ്കുമാർ

കന്നഡ സിനിമയിൽ തന്റേതായ സ്ഥാനമുണ്ടാക്കിയെടുത്ത താരമാണ് ശിവ രാജ്കുമാർ. അഭിനയ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്ന് എം. ജി. ആർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ പഠനം കഴിഞ്ഞ് ഇരുപത്തിനാലാം വയസിലാണ് ശിവ രാജ്കുമാർ സിനിമയിൽ അരങ്ങേറുന്നത്. നെൽസൺ ദിലീപ് കുമാറിന്റെ രജനി ചിത്രം ജയിലറിലൂടെ തമിഴ്- മലയാളം സിനിമ പ്രേമികൾക്കും പ്രിയങ്കരനായി മാറിയ താരമാണ് ശിവ രാജ്കുമാർ.

ഇപ്പോഴിതാ തന്റെ സിനിമ ജീവിതത്തിലെ തുടക്കകാലത്തെ കുറിച്ച് മനസുതുറക്കുകയാണ് സൂപ്പർ താരം ശിവ രാജ്കുമാർ. ആദ്യമായി സിനിമയിലേക്ക് ഓഫർ വരുന്നത് ഒരു മലയാളത്തിൽ നിന്നുമായിരുന്നു എന്നാണ് ശിവ രാജ്കുമാർ പറയുന്നത്. കൂടാതെ മൊഴിമാറ്റ ചിത്രങ്ങളേയും ഡബ്ബിംഗ് ചിത്രങ്ങളെ പറ്റിയും ശിവ രാജ്കുമാർ പറയുന്നു.

“സത്യത്തിൽ മലയാളത്തിൽ നിന്നാണ് സിനിമയിലേക്ക് ആദ്യ ഓഫ‍ർ വരുന്നത്. അന്ന് ഞാൻ കുട്ടിയായിരുന്നു. ഏത് പടത്തിലേക്ക് ആരാണ് വിളിച്ചത് എന്നൊന്നും ഓ‍ർമയില്ല. 12, 13 വയസിലാണ് അതെന്ന് അപ്പാ പറഞ്ഞതായി ഓർക്കുന്നു. 24-ാം വയസിലാണ് ഞാൻ സിനിമയിലെത്തിയത്. പക്ഷേ അനുജൻ പുനീത് രാജ്കുമാർ അതിന് മുൻപേ താരമായി കഴിഞ്ഞിരുന്നു‌. ജയിലർ എന്റെ ആ​ദ്യ തമിഴ് ചിത്രമാണ്. ഇനി ധനുഷിനൊപ്പം ക്യാപ്റ്റൻ മില്ലർ ഡിസംബറിൽ തിയേറ്ററിലെത്തും. കൂടാതെ രണ്ട് തമിഴ് ചിത്രം കൂടി വരാനിരിക്കുന്നു.

മൊഴിമാറ്റി ചിത്രങ്ങളെത്തിയാൽ പലയിടത്തും താരങ്ങൾക്കും സാങ്കേതിക വിദ​ഗ്ധ‍ർക്കും അവസരം നഷ്ടപ്പെടുമെന്ന് വിളിച്ചു പറയുകയായിരുന്നു അന്ന് ഞാൻ. ആ നിലപാടിൽ ഇന്നും മാറ്റമില്ല. പാൻ ഇന്ത്യൻ ചിത്രങ്ങളുടെ വരവോടെ എല്ലാവർക്കും എല്ലായിടത്തും അവസരങ്ങളായി, അം​ഗീകാരമായി. മലയാളത്തിലും ചർച്ചകൾ നടത്തുകയാണ്. തീരുമാനം പറയാറായിട്ടില്ല. ഒന്നുറപ്പാണ്, ഈ ചിത്രം വന്നശേഷം അഭിമുഖത്തിനെത്തുമ്പോൾ ഞാൻ മലയാളത്തിലാകും സംസാരിക്കുക” മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ ശിവ രാജ്കുമാർ പറഞ്ഞു.

എം. ജി ശ്രീനിവാസൻ സംവിധാനം ചെയ്ത ‘ഗോസ്റ്റ്’ആണ് ശിവ രാജ്കുമാറിന്റെ ഏറ്റവും പുതിയ ചിത്രം. ജയറാമും അനുപം ഖേറും ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നുണ്ട്. 60 കോടി ബഡ്ജറ്റിൽ പാൻ ഇന്ത്യൻ ചിത്രമായാണ് ഗോസ്റ്റ് പുറത്തിറങ്ങിയത്.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന