ഭാവനയോട് ക്രഷ്, അഭിനയിക്കുന്നതിനിടെ അന്ധാളിച്ച് നിന്നു.. ഒടുവില്‍ തല കുനിച്ച് പിടിച്ച് ടേക്ക് ഓക്കെയാക്കി: ശ്യാം ജേക്കബ്

ഭാവനയോടുള്ള ക്രഷിനെ കുറിച്ച് തുറന്നു പറഞ്ഞ് സീരിയല്‍ താരം ശ്യാം ജേക്കബ്. ഭാവന, അനൂപ് മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ചാണ് ശ്യാം റെഡ് കാര്‍പറ്റ് എന്ന ഷോയില്‍ സ്വാസിക വിജയ്‌യോട് പറയുന്നത്.

കുട്ടികളുണ്ട് സൂക്ഷിക്കുക എന്ന ചിത്രത്തില്‍ ഒരു പൊലീസ് ഓഫീസറുടെ വേഷത്തിലേക്ക് തന്നെ വിളിച്ചു. ഭാവനയുടെ കൂടെ തനിക്ക് കോംമ്പിനേഷന്‍ സീന്‍ ഉണ്ടായിരുന്നു. പണ്ട് സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്ക് ഭാവനയോട് ഭയങ്കര ക്രഷ് ആയിരുന്നു.

ഒരു പ്രശ്നം ഉണ്ടായിട്ട് ഭാവനയുടെ കഥാപാത്രം പൊലീസിനെ വിളിക്കുന്ന സീന്‍. വരൂ എന്ന് ഭാവന തന്നോട് പറയുമ്പോള്‍ പെട്ടെന്ന് താന്‍ അന്ധാളിച്ച് നിന്നു. സംവിധായകന്‍ അതിന് കട്ട് പറഞ്ഞു. പിന്നെ തന്നോട് ചോദിച്ചു, ‘നീ എന്താടാ ഈ കാണിക്കുന്നത്. ഇത്രയും ദിവസം ഓക്കെ ആയിരുന്നല്ലോ ഇപ്പോള്‍ എന്ത് പറ്റി’ എന്ന്.

പക്ഷേ സത്യം എന്താണെന്നുള്ളത് അവര്‍ക്ക് പോലും അറിയില്ലായിരുന്നു. അതേ സീനിന്റെ രണ്ടാമത്തെ ടേക്കിനും കട്ട് വിളിച്ചു. കാരണം നേരെ നോക്കുമ്പോള്‍ തനിക്ക് ശരിയായി വന്നില്ല. മൂന്നാമത്തെ ടേക്കിന് താന്‍ തല കുനിച്ച് പിടിച്ചു. അങ്ങനെ ഭാവന വിളിച്ചപ്പോള്‍ അകത്തേക്ക് കയറി പോയി.

പിന്നെ കുഴപ്പം ഒന്നും ഉണ്ടായിട്ടില്ല എന്നാണ് ശ്യാം പറയുന്നത്. 2016ല്‍ പുറത്തിറങ്ങിയ കുട്ടികളുണ്ട് സൂക്ഷിക്കുക ചിത്രം കലവൂര്‍ രവികുമാര്‍ ആണ് സംവിധാനം ചെയ്തത്. അതേസമയം, എന്റെ കുട്ടികളുടെ അച്ഛന്‍ എന്ന സീരിയലിലാണ് ശ്യാം ജേക്കബ് ഇപ്പോള്‍ അഭിനയിക്കുന്നത്.

Latest Stories

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം

സന്നിധാനത്ത് നിന്ന് പാമ്പുകളെയും കാട്ടുപന്നികളെയും പിടികൂടി; യാത്രയ്ക്കായി പരമ്പരാഗത പാതകള്‍ മാത്രം സ്വീകരിക്കാന്‍ നിര്‍ദ്ദേശം