'നിങ്ങള്‍ കോവിഡിന്റെ സഖ്യകക്ഷി, തിരഞ്ഞെടുപ്പ് വിജയിക്കാനും മത ചടങ്ങുകളുടെ പേരിലും ജനങ്ങളെ കൊല്ലൂ'; ആരോഗ്യമന്ത്രിക്ക് എതിരെ സിദ്ധാര്‍ഥ്

കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനെ രൂക്ഷമായി വിമര്‍ശിച്ച് നടന്‍ സിദ്ധാര്‍ഥ്. നിങ്ങള്‍ കൊവിഡ് പോരാളിയല്ല, കൊവിഡിന്റെ സഖ്യകഷിയയാണെന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു. ആരോഗ്യമന്ത്രി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് അയച്ച കത്ത് പങ്കുവെച്ചു കൊണ്ടാണ് സിദ്ധാര്‍ഥിന്റെ പ്രതികരണം.

“”നിങ്ങള്‍ ഒരിക്കലും ഒരു കോവിഡ് പോരാളിയല്ല. മറിച്ച് കോവിഡിന്റെ സഖ്യകക്ഷിയാണ്. തിരഞ്ഞെടുപ്പ് വിജയിക്കാന്‍ എന്തു വില കൊടുത്തും ആളെ കൊല്ലൂ. എന്നിട്ട് മത ചടങ്ങുകളുടെ പേരില്‍ ജനങ്ങളെ വീണ്ടും കൊല്ലൂ. ചരിത്രം ഇത് ഒരിക്കലും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല”” എന്നാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.

രാജ്യത്ത് കോവിഡ് സാഹചര്യങ്ങള്‍ നിയന്തിക്കുന്നതിനായി അഞ്ച് നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിനാണ് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ മറുപടി നല്‍കിയത്.

അതേസമയം, രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിവേഗത്തില്‍ വ്യാപിച്ചു കൊണ്ടിരിക്കുകയാണ്. പ്രതിദിന മരണനിരക്ക് ആയിരത്തിന് മുകളിലാണ്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.

Latest Stories

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന