'ഫൺ ഫിൽഡ് എന്റർടൈനർ'; 'പ്രേമലു'വിനെ പ്രശംസിച്ച് ശിവകാർത്തികേയൻ

‘സൂപ്പർ ശരണ്യ’യ്ക്ക് ശേഷം ഗിരീഷ് എ. ഡി സംവിധാനം ചെയ്ത ‘പ്രേമലു’ തെന്നിന്ത്യൻ സിനിമയിൽ ചർച്ചയാവുന്നു. റിലീസ് ചെയ്ത് ചുരുങ്ങിയ ദിവസം ആഗോളബോക്സ്ഓഫീസ് കളക്ഷനിൽ 100 കോടി ക്ലബ്ബിലെത്തിയ ചിത്രത്തിന്റെ തെലുങ്ക് പതിപ്പ് കഴിഞ്ഞ ആഴ്ചയാണ് റിലീസ് ചെയ്തത്.

രാജമൗലി അടക്കം നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയത്. ചിത്രത്തിന്റെ തെലുങ്ക് ഡബ്ബ്ഡ് വേർഷൻ രാജമൗലിയുടെ മകൻ എസ്. എസ് കാർത്തികേയയാണ് വിതരണം ചെയ്യുന്നത്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് തമിഴ് താരം ശിവകാർത്തികേയൻ. ഇത്രയും മികച്ച ഫൺ ഫിൽഡ് എന്റർടൈനർ ഒരുക്കിയ പ്രേമലുവിന്റെ മുഴുവൻ അണിയറപ്രവർത്തകർക്കും ആശംസകൾ എന്നാണ് ശിവകാർത്തികേയൻ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.

Read more

ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ദിലീഷ് പോത്തനും ഫഹദ് ഫാസിലും ശ്യാം പുഷ്കരനും ചേർന്നാണ് റോം- കോം ഴോണറിലൊരുങ്ങിയ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നസ്‍ലെൻ, മമിത ബൈജു, ശ്യാം മോഹൻ, അഖില ഭാർഗവൻ, സംഗീത് പ്രതാപ്, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ.