'ഇത് പബ്ലിസിറ്റിക് വേണ്ടിയുള്ള പോസ്റ്റ് ആയിട്ട് ആരും കാണരുത്'; യാചകനൊപ്പം ഇരുന്ന് നടന്‍ സൂരജ്

വഴിയരുകില്‍ കിടക്കുന്ന യാചകനൊപ്പം ഇരിക്കുന്ന ചിത്രം പങ്കുവച്ച് നടന്‍ സൂരജ് സണ്‍. മിനിസ്‌ക്രീനിലൂടെ ശ്രദ്ധ നേടിയ താരമാണ് സൂരജ്. ഇത് പബ്ലിസിറ്റിക് വേണ്ടിയുള്ള പോസ്റ്റ് ആയിട്ട് ആരും കാണരുത് എന്ന് കുറിച്ചു കൊണ്ടാണ് താരത്തിന്റെ പോസ്റ്റ് ആരംഭിക്കുന്നത്. എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണെന്നും ജനന ശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളുമാണ് അവന്റെ ‘സ്റ്റാറ്റസ്’ തീരുമാനിക്കുന്നതെന്നും സൂരജ് പറയുന്നു.

സൂരജിന്റെ കുറിപ്പ്:

ശ്രദ്ധിക്കുക ഇത് പബ്ലിസിറ്റിക് വേണ്ടിയുള്ള ഒരു പോസ്റ്റ് ആയിട്ട് ആരും കാണരുത്. പണം കൊണ്ടും പദവി കൊണ്ടും സൗന്ദര്യം കൊണ്ടും നമുക്ക് മുകളില്‍ നില്‍ക്കുന്നവരെ കുറിച്ചു ആവശ്യത്തില്‍ അധികം ചിന്തിച്ചു കൂട്ടുന്ന നമ്മള്‍ നമുക്ക് താഴെയുള്ളവരെ കുറിച്ചു (ഇതുപോലുള്ള ഭിക്ഷക്കാരെ കുറിച്ചു) എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നിസ്സഹായരും നിരാലംബരുമായ അവരെ പുച്ഛത്തോടെ മാത്രം നോക്കി കാണുന്നവരാണ് നമ്മളില്‍ അധികവും.

എല്ലാ മനുഷ്യരുടെയും ജനനം ഒരുപോലെയാണ്. ജനന ശേഷമുള്ള ചുറ്റുപാടുകളും സാഹചര്യങ്ങളും അവന്റെ ‘സ്റ്റാറ്റസ്’ തീരുമാനിക്കും. നമ്മള്‍ അവരില്‍ ഒരാളാവാന്‍ ശ്രമിച്ചാലും അത് നടക്കില്ല. സാധാരണക്കാരായ അത്യാവശ്യം കഴിക്കാനും ഉടുക്കാനും ഉള്ള നമ്മുക്ക് അവരുടെ അവസ്ഥ അവിടെ ഇരിക്കുമ്പോള്‍ മാത്രമേ മനസ്സിലാകൂ അവരില്‍ ഒരാളാകുമ്പോള്‍ മാത്രം.. നമ്മളെ ഒക്കെ ദൈവം ഇത്ര ഉയരത്തില്‍ ആണ് നിര്‍ത്തിയിരിക്കുന്നത് എന്ന് മനസ്സിലാവൂ…

ധര്‍മം വാങ്ങാന്‍ അമ്പലത്തിന്റെയും പള്ളികളുടെയും മുന്നില്‍ ഇന്നും ഒരുപാട് ആള്‍കാര്‍ ഉണ്ട്.. ആര്‍ക്കും വേണ്ടാതെ നടതള്ളുന്ന ആള്‍ക്കാര്‍ ഉണ്ട്… പല മതങ്ങളിലും അന്നദാനം നടത്തുന്നുണ്ട്. ലക്ഷങ്ങള്‍ മുടക്കി പൂജാകര്‍മ്മങ്ങള്‍ ചെയ്യുന്നതിലും പുണ്യം വിശക്കുന്നവന് ഒരു നേരത്തെ അന്നം കൊടുക്കുമ്പോഴാണ്. മനസ്സില്ലാമനസ്സോടെ, വെറുപ്പോടെ ചില്ലറ പൈസയും അധികം മൂല്യമില്ലാത്ത നോട്ടുകളും അവര്‍ക്കു നേരെ വലിച്ചെറിയുമ്പോള്‍ ഓര്‍ക്കുക നാളെ ഈ അവസ്ഥ നമുക്കും സംഭവിക്കാം.

പണ്ട് പറയുന്ന പോലെ ഭിക്ഷ യാചിച്ച് പുണ്യ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കണം എന്ന് പറയുന്നത് എന്തിനാണ് എന്ന് അവിടെ ഇരിക്കുമ്പോള്‍ നമ്മുക്ക് മനസ്സിലാകും. ശബരിമലയില്‍ പോകാന്‍ മാല ഇട്ട ഞാന്‍ പറയുന്നതില്‍ എന്താണ് അര്‍ത്ഥമെന്ന് ആലോചിട്ടുണ്ട് ഇന്ന് ശബരിമലയ്ക്ക് പോകുന്ന വഴി ഒരു അമ്പലം സന്ദര്‍ശിച്ചപ്പോള്‍ പറഞ്ഞതിന്റെ അര്‍ഥം മനസ്സിലാക്കാം എന്ന് കരുതി…. ഇതൊരു പബ്ലിസിറ്റി സ്റ്റണ്ട് ആണ് എന്നെ എല്ലാവര്‍ക്കും കരുതാന്‍ പറ്റൂ..

എന്റെ മുന്നില്‍ ഇതെ പോലെ ഉള്ള ഒരു ചിത്രം വന്നാലും ഞാനും അതെ പോലെ ചിന്തിക്കും എന്നാല്‍ ‘മാളിക മുകളേറിയ മന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍, രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍’. നൈമിഷികമായ മനുഷ്യവസ്ഥകളെ കുറിച്ചുള്ള പൂന്താനത്തിന്റെ ‘ജ്ഞാനപ്പന’യിലെ ഈ വരികള്‍ എന്നും നിങ്ങളുടെ മനസ്സില്‍ ഉണ്ടാകട്ടെ.

View this post on Instagram

A post shared by Sooraj Sun (@soorajsun_official)