25 വർഷം മുൻപ് ചെന്നൈയിലേക്ക് വണ്ടി കയറിയത് വെറും കയ്യോടെ; 'ഗരുഡൻ' വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൂരി

സഹനടനും കോമഡി താരവുമായി തിളങ്ങി നിന്ന് പിന്നീട് വെട്രിമാരൻ ചിത്രം ‘വിടുതലൈ’ എന്ന ചിത്രത്തിലൂടെ നായകനായി ഗംഭീര പ്രകടനം കാഴ്ചവെച്ച താരമാണ് സൂരി. വിടുതലൈക്ക് ശേഷം നിരവധി ഗംഭീര പ്രൊജക്ടുകളാണ് സൂരിയെ തേടിയെത്തിയത്. പി. എസ് വിനോദ് രാജ് സംവിധാനം ചെയ്ത് സൂരിയും അന്ന ബെന്നും പ്രധാന കഥാപാത്രങ്ങളായെത്തിയ ‘കൊട്ടുകാളി’ കഴിഞ്ഞവർഷത്തെ ബെർലിൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.

ആർ. എസ് ദുരൈസെന്തിൽ കുമാർ സംവിധാനം ചെയ്യുന്ന ‘ഗരുഡൻ’ ആണ് സൂരിയുടെ ഏറ്റവും പുതിയ ചിത്രം. വെട്രിമാരന്റേതാണ് ചിത്രത്തിന്റെ കഥ. മെയ് 31- ന് തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ വിജയത്തിൽ പ്രേക്ഷകർക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സൂരി. 25 വർഷം മുൻപ് ചെന്നൈയിലേക്ക് വെറും കൈയ്യോടെ വന്ന സൂരിയെ താൻ മറക്കില്ലെന്നും, ഇന്ന് താനിവിടെ ഇരിക്കുന്നതും തനിക്ക് കിട്ടിയ അവസരങ്ങളുമെല്ലാം പ്രേക്ഷകർ നൽകിയതാണ് എന്നാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ സൂരി പറയുന്നത്.

“ഗരുഡൻ നിങ്ങളുടെ മുൻപിലെത്തിയിട്ട് ഒരാഴ്ചയായി. നിങ്ങൾ നൽകുന്ന സ്നേഹവും പിന്തുണയും മറക്കാനാകില്ല. ​ഗരുഡൻ ഇത്രയും വലിയ വിജയമാക്കിയ നിങ്ങൾക്ക് എന്റെ പേരിലും എന്റെ കുടുംബത്തിന്റെ പേരിലും നന്ദി അറിയിക്കുന്നു. മുതിർന്നവർ മു‌തൽ കൊച്ചു കുട്ടികൾ വരെ ഈ സിനിമയേറ്റെടുത്തു.

എനിക്ക് ഇങ്ങനെയൊരു അവസരം നൽകിയവർക്കും എന്റെ കൂടെ നിന്ന് പിന്തുണച്ച എല്ലാവർക്കും നന്ദി. വളരെ സന്തോഷമുണ്ട്. 25 വർഷം മുൻപ് ചെന്നൈയിലേക്ക് വെറും കൈയ്യോടെ വന്ന സൂരിയെ ഞാൻ മറക്കില്ല. ഇന്ന് ഞാനിവിടെ ഇരിക്കുന്നതും എനിക്ക് കിട്ടിയ അവസരങ്ങളുമെല്ലാം നിങ്ങൾ നൽകിയതാണ്. എല്ലാത്തിനും നന്ദി.” എന്നാണ് സൂരി പറഞ്ഞത്

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ