അഞ്ച് സിനിമകള്‍ വേണ്ടെന്ന് വച്ച് ചെയ്ത പടമാണ്, പക്ഷെ സെറ്റില്‍ നിന്നും വിജയ് പിണങ്ങിപ്പോയി; വെളിപ്പെടുത്തി ശ്രീകാന്ത്

ഏറെ ആഘോഷിക്കപ്പെട്ട വിജയ് ചിത്രങ്ങളില്‍ ഒന്നാണ് ‘നന്‍പന്‍’. ശങ്കറിന്റെ സംവിധാനത്തില്‍ എത്തിയ ചിത്രം 2012ല്‍ ആണ് പുറത്തിറങ്ങിയത്. എന്നാല്‍ സിനിമയില്‍ നിന്നും വിജയ് പിണങ്ങി പോയിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ നടന്‍ ശ്രീകാന്ത് ആണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

നന്‍പന്‍ സിനിമയുടെ സെറ്റില്‍ ഏറ്റവും അവസാനം ജോയിന്‍ ചെയ്തത് ഞാനാണ്. സെറ്റില്‍ എത്തിയപ്പോള്‍ തന്നെ നേരെ പോയത് ശങ്കര്‍ സാറിനെ കാണാനാണ്. അപ്പോള്‍ അവിടെ നിന്നും വിജയ് സര്‍ ഇറങ്ങിവരുന്നതു കണ്ടു. അദ്ദേഹത്തെ നോക്കി ചിരിച്ചെങ്കിലും എന്നെ മൈന്‍ഡ് ചെയ്യാതെ പോയി.

പിന്നെയാണ് അറിയുന്നത് വിജയ് സാറും ശങ്കര്‍ സാറും തമ്മില്‍ എന്തോ വഴക്കുണ്ടായെന്ന്. വിജയ് സാറിന്റെ ഹെയര്‍സ്‌റ്റൈലിനെ ചൊല്ലിയായിരുന്നു വഴക്ക്. സംഭവം കാര്യമായതോടെ സെറ്റില്‍ നിന്നും വിജയ് സര്‍ ഇറങ്ങിപ്പോയി. ശങ്കര്‍ സാറിനും ഒരേ ദേഷ്യം.

വിജയ് പോയാല്‍ ആ റോളിലേക്ക് മഹേഷ് ബാബുവിനെയോ അല്ലെങ്കില്‍ ആദ്യം തീരുമാനിച്ചതുപോലെ സൂര്യയെയോ വിളിക്കാമെന്ന് ശങ്കര്‍ സര്‍ പറഞ്ഞു. പക്ഷേ എന്റെ പേടി ഇതൊന്നുമായിരുന്നില്ല. ആ പടത്തിന് വേണ്ടി വേറെ അഞ്ച് സിനിമകളാണ് ഞാന്‍ വേണ്ടെന്നു വച്ചത്.

അതൊക്കെ ക്യാന്‍സല്‍ ചെയ്ത ശേഷമാണ് സെറ്റിലേക്കെത്തുന്നതും. ആ സിനിമ മുടങ്ങിയിരുന്നെങ്കില്‍ വലിയ നഷ്ടമായേനെ. പിന്നീട് അതേ കാസ്റ്റില്‍ തന്നെ സിനിമ പൂര്‍ത്തിയാകുകയും ചെയ്തു എന്നാണ് ശ്രീകാന്ത് പറയുന്നത്. നടന്‍ ജീവ, സത്യരാജ്, ഇല്യാന ഡിക്രൂസ്, സത്യന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്.

Latest Stories

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി

'പെരുന്നാള്‍' വരുന്നു, നായകന്‍ വിനായകന്‍; ടോം ഇമ്മട്ടി ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും അവസരം

ബയോപ്‌സി എടുത്തപ്പോള്‍ തകര്‍ന്നുപോയി, കാന്‍സര്‍ മൂന്നാംഘട്ടത്തില്‍..: ശിവാനി ഭായ്

BGT 2024: പണിക്ക് മറുപണി നൽകി ഇന്ത്യ, പെർത്തിൽ കണ്ടത് ബുംറയും പിള്ളേരും ഒരുക്കിയ കങ്കാരൂ വധം