'എന്താ ചങ്ങായി ഈ ചെയ്തേ എന്ന് ഞാന്‍ ചോദിച്ചു, അപ്പോള്‍ അവന്‍ അങ്ങനെയാ ശീലിച്ചതെന്ന്, ശരിക്കും ഞെട്ടിപ്പോയി'; ഗോകുലിനെ കുറിച്ച് സുബീഷ് സുധി

നടന്‍ ഗോകുല്‍ സുരേഷിനൊപ്പമുള്ള ലൊക്കേഷന്‍ അനുഭവങ്ങള്‍ പങ്കുവച്ച് നടന്‍ സുബീഷ് സുധി. രാഷ്ട്രീയത്തിലും സിനിമയിലും ഇത്രയും വലിയ പ്രശസ്തിയുള്ള ഒരാളുടെ മകന്‍, ഇങ്ങനെയൊക്കെ ചെയ്തപ്പോള്‍ ഞെട്ടിപ്പോയി എന്നാണ് സുബീഷ് ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

സെറ്റില്‍ ഗോകുല്‍ സുരേഷും താനും പിഷാരടിയും കൂടി ഭക്ഷണം കഴിക്കുകയായിരുന്നു. താന്‍ ഭക്ഷണം കഴിച്ചോണ്ടിരുന്നപ്പോള്‍ പെട്ടെന്ന് ഫോണ്‍ വന്നു. പ്ലേറ്റ് വച്ചിട്ട് ഫോണില്‍ സംസാരിക്കുകയായിരുന്നു. കുറച്ച് കഴിഞ്ഞ് നോക്കുമ്പോള്‍ കണ്ടത് ഗോകുല്‍ തങ്ങളുടെയെല്ലാം പാത്രം എടുത്തു കൊണ്ടു പോയി കഴുകി വയ്ക്കുന്നതാണ്.

എന്താ ചങ്ങായി ഈ ചെയ്തേ എന്ന് ഗോകുലിനോട് ചോദിച്ചു. അപ്പോള്‍ അവന്‍ പറഞ്ഞു, അല്ല അവന്‍ അങ്ങനെയാ ശീലിച്ചതെന്ന്. ശരിക്കും ഞെട്ടിപ്പോയി. രാഷ്ട്രീയത്തിലും സിനിമയിലും ഇത്രയും വലിയ പ്രശസ്തിയുള്ള ഒരാളുടെ മകന്‍, ഇങ്ങനെയൊക്കെ ചെയ്തപ്പോള്‍ ഞെട്ടിപ്പോയി എന്ന് സുബീഷ് പറയുന്നു.

2019ല്‍ പുറത്തിറങ്ങിയ ഉള്‍ട്ട എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചാണ് ഈ സംഭവം നടന്നത്. സുരേഷ് പൊതുവാള്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ സുരഭി ലക്ഷ്മി, അനുശ്രീ, പ്രയാഗ മാര്‍ട്ടിന്‍, രഞ്ജി പണിക്കര്‍, രമേഷ് പിഷാരടി എന്നിവരും വേഷമിട്ടിട്ടുണ്ട്.

Read more

വിജയ് ബാബു-സാന്ദ്ര തോമസ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിച്ച്, വിപിന്‍ ദാസ് സംവിധാനം ചെയ്ത മുദ്ദുഗൗ എന്ന റൊമാന്റിക് കോമഡി സിനിമയാണ് ഗോകുല്‍ സുരേഷിന്റെ ആദ്യചിത്രം. 2016ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്.