ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി, എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു: ദുരനുഭവത്തെ കുറിച്ച് സുധീര്‍ സുകുമാരന്‍

നിരവധി സിനിമാ സീരിയലുകളിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട നടനാണ് സുധീര്‍ സുകുമാരന്‍. ഇപ്പോഴിതാ അഭിനയത്തിന്റ പേരില്‍ തനിക്ക് നേരിട്ട ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ്.
സിനിമയെക്കാള്‍, സീരിയലില്‍ അഭിനയിക്കുമ്പോഴാണ് ആളുകള്‍ കൂടുതല്‍ തിരിച്ചറിയുന്നത് എന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുധീര്‍ പറഞ്ഞു. കൊച്ചിരാജാവ് എന്ന ചിത്രത്തില്‍ മുത്തു എന്ന കഥാപാത്രം ചെയ്ത ശേഷമാണ് മിന്നുകെട്ട് എന്ന സീരിയലില്‍ അഭിനയിക്കാനായി പോയത്. വളരെ പെട്ടന്ന് അത് റേറ്റിങില്‍ ഒന്നാം സ്ഥാനത്ത് എത്തുകയായിരുന്നു.

ആ സീരിയലില്‍ ഞാന്‍ വളരെ സ്വാര്‍ത്ഥനായിട്ടുള്ള ഭര്‍ത്താവിനെയാണ് അവതരിപ്പിച്ചത്. ഭാര്യ തന്നെക്കാള്‍ കൂടുതല്‍ മറ്റൊന്നിനെയും, മറ്റാരെയും സ്‌നേഹിക്കരുത് എന്ന ഒരു തരം മാനസിക രോഗിയാണ് അയാള്‍. മാനസിക രോഗിയായ ഉണ്ണി എന്ന കഥാപാത്രത്തെ പ്രേക്ഷകരും വെറുത്തു.

ആ സമയത്താണ്, ഒരിക്കല്‍ ഞാന്‍ സീരിയലില്‍ അഭിനയിക്കുന്നതിനായി പോകാന്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തിയത്. ട്രെയിനിനായി കാത്തു നില്‍ക്കുകയായിരുന്ന എന്റെ മുഖത്ത് ഒരു അമ്മച്ചി വന്ന് കാറി തുപ്പി. എന്നിട്ട് എന്തൊക്കയോ തെറി പറഞ്ഞു എന്ന് എനിക്ക് ഇപ്പോഴും ചിന്തിക്കാന്‍ കഴിയുന്നില്ല. ആ തുപ്പല്‍ ഞാന്‍ എന്റെ മുഖത്ത് നിന്ന് കൈ കൊണ്ട് എടുത്ത് മാറ്റുകയായിരുന്നു. അതിന് ശേഷം പതിയെ സീരിയല്‍ വിട്ട് സിനിമയില്‍ തന്നെ ശ്രദ്ധ കൊടുക്കുകയായിരുന്നു എന്ന് സുധീര്‍ പറയുന്നു.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!