‘മിന്നല്‍ മുരളി’യിലെ നടന്‍ സുധീഷിന്റെ ഗസ്റ്റ് റോള്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയ ആഘോഷമാക്കുകയാണ്. സുധീഷിന് ഒരു ബ്രേക്ക് സമ്മാനിച്ച കഥാപാത്രമായിരുന്നു മണിച്ചിത്രത്താഴിലെ ചന്തു എന്ന കഥാപാത്രം.
ചിത്രത്തില്‍ മോഹന്‍ലാലും സുധീഷും തമ്മിലുള്ള സംഭാഷണങ്ങളും കിണ്ടി എന്ന് വിളിക്കുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. എവിടെ പോയാലും എല്ലാവരും ചോദിക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴിലെ കിണ്ടി ഡയലോഗ് എന്നാണ് സുധീഷ് പറയുന്നത്.
കേട്ട് മടുത്തുവെങ്കിലും അത് പ്രേക്ഷകര്‍ക്കിടയില്‍ നല്‍കിയ ബ്രേക്ക് വലുതാണ്. ചില പരിപാടികള്‍ക്ക് പോകുമ്പോള്‍ ആരും ഇതേ കുറിച്ച് ചോദിച്ചില്ലെങ്കിലും ഞാന്‍ അങ്ങോട്ട് ചോദിച്ച് അവരോട് കിണ്ടി എന്ന് വിളിക്കാന്‍ പറയും എന്നാണ് സുധീഷ് ഒരു അഭിമുഖത്തില്‍ പറയുന്നത്.
മലയാള സിനിമയില്‍ 34 വര്‍ഷം തികയ്ക്കുമ്പോഴാണ് സുധീഷിന് ആദ്യ സംസ്ഥാന അവാര്‍ഡ് ലഭിക്കുന്നത്. മണിച്ചിത്രത്താഴിലെ കിണ്ടിക്ക് ശേഷം തീവണ്ടിയിലെ അമ്മാവന്‍ കഥാപാത്രമാണ് സുധീഷിന് മറ്റൊരു ബ്രേക്ക് നല്‍കിയത്.
കണ്ണന്‍ താമരക്കുളത്തിന്റെ വിധി: ദ വെര്‍ഡിക്ട് ചിത്രമാണ് സുധീഷിന്റെതായി ഇപ്പോള്‍ തിയേറ്ററില്‍ എത്തിയിരിക്കുന്നത്. കോളജ് പയ്യന്‍ രീതിയൊക്കെ മാറി പുതിയ പുതിയ കഥാപാത്രങ്ങള്‍ ലഭിക്കുന്നതില്‍ തനിക്കിപ്പോള്‍ സന്തോഷം തോന്നുന്നുണ്ട് എന്നും സുധീഷ് പറഞ്ഞു.