'മമ്മൂക്ക... എനിക്കിത് പോര' എന്ന് ഞാന്‍ പറഞ്ഞു.. ആ സിനിമ തിയേറ്ററില്‍ എത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല, നിരാശയായി: സുധി കോഴിക്കോട്

മാത്യു ദേവസിക്കും ഓമനയ്ക്കും നിറഞ്ഞ കൈയ്യടികള്‍ ലഭിക്കുമ്പോള്‍ തങ്കന്‍ എന്ന കഥാപാത്രവും ഏറെ ശ്രദ്ധ നേടുന്നുണ്ട്. സുധി കോഴിക്കോട് അവതരിപ്പിച്ച തങ്കന്‍ എന്ന കഥാപാത്രവും പ്രശംസകള്‍ നേടുന്നുണ്ട്. നാടകത്തില്‍ നിന്നും സിനിമയിലേക്ക് എത്തിയ താരമാണ് സുധി കോഴിക്കോട്.

മമ്മൂട്ടിക്കൊപ്പം താന്‍ അഭിനയിക്കുന്ന നാലാമത്തെ ചിത്രമാണ് ‘കാതല്‍’ എന്നാണ് സുധി കോഴിക്കോട് പറയുന്നത്. മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങളാണ് സുധി കോഴിക്കോട് ഇപ്പോള്‍ പങ്കുവയ്ക്കുന്നത്. ‘പലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ എന്ന ചിത്രത്തില്‍ അഭിനയിച്ചിട്ടും തന്റെ സീനുകള്‍ വെട്ടിക്കളഞ്ഞിരുന്നു എന്നും വെളിപ്പെടുത്തിയിരിക്കുകയാണ് സുധി.

ഏഷ്യാനെറ്റ് ന്യൂസിനോട് ആണ് സുധി കോഴിക്കോട് പ്രതികരിച്ചത്. പാലേരിമാണിക്യത്തിന് വേണ്ടി കോഴിക്കോടന്‍ നാടക വേദികളില്‍ നിന്ന് തിരഞ്ഞെടുത്ത അഭിനേതാക്കളില്‍ ഒരാളാകാന്‍ കഴിഞ്ഞു. മമ്മൂക്കയ്ക്കൊപ്പം ആദ്യമായി അഭിനയിച്ച ചിത്രം അതായിരുന്നു. അവിടെ വച്ചാണ് നാടകത്തില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് വെള്ളിത്തിരയിലെ അഭിനയമെന്ന് മനസിലാക്കിയത്.

എന്നാല്‍ സിനിമ തിയേറ്ററിലെത്തിയപ്പോള്‍ അഭിനയിച്ച പല സീനുകളുമില്ല. ഒന്നോ രണ്ടോ സീനുകളില്‍ വന്നു പോകുന്ന ഒരാള്‍ മാത്രമായിപ്പോയി ആ കഥാപാത്രം. അന്ന് ഒത്തിരി നിരാശയായി. സത്യത്തില്‍ മൂന്ന് ദിവസത്തേക്ക് വീടിന് പുറത്തേക്ക് ഇറങ്ങിയില്ല. സിനിമയുടെയും നാടകത്തിന്റെയും പേരില്‍ 16 കല്യാണ ആലോചനകള്‍ വരെ മുടങ്ങിപ്പോയി.

കാതലില്‍ എന്റെ സീനുകള്‍ മമ്മൂക്ക കാണുന്നുണ്ടായിരുന്നു. മമ്മൂക്ക കാണുന്നുണ്ടോ, അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നുണ്ടോ എന്നൊക്കെ പേടിച്ചിരുന്നു. അദ്ദേഹത്തില്‍ നിന്ന് പോസിറ്റീവ് റിയാക്ഷന്‍ ലഭിക്കുന്നുണ്ടെന്ന് അറിഞ്ഞപ്പോഴാണ് എനിക്ക് ആത്മവിശ്വാസം വന്നത്. മറക്കാനാവാത്ത മറ്റൊരു സംഭവമുണ്ടായി.

മമ്മൂക്കയുടെ ഷൂട്ട് തീര്‍ന്ന് സെറ്റില്‍ നിന്ന് പോകുന്നതിന് മുമ്പ് എല്ലാവര്‍ക്കുമൊപ്പം ഫോട്ടോ എടുത്തു. എന്റെ ഊഴമായപ്പോള്‍ ഞാനും പോയി ഫോട്ടോ എടുത്തു. അത് കഴിഞ്ഞ ഞാന്‍ പറഞ്ഞു, ‘മമ്മൂക്ക… എനിക്കിത് പോര’ എന്ന്. എന്റെ കൈ പിടിച്ച് തനിക്കെന്താടോ വേണ്ടതെന്ന് അദ്ദേഹം തിരിച്ച് ചോദിച്ചു.

‘ഈ കൈ എടുത്ത് എന്റെ തലയില്‍ വയ്ക്കാന്‍ പറ്റോ? എന്ന് ഞാന്‍ പറഞ്ഞു, അദ്ദേഹം ചിരിച്ചുകൊണ്ട് എന്റെ തലയില്‍ കൈവെച്ചു. മമ്മൂക്കയുടെ അനുഗ്രഹം ഞാന്‍ ചോദിച്ചു വാങ്ങിയെടുത്തു. ആ നിമിഷം കാതലിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ലെബിസണ്‍ ഗോപി കൃത്യമായി ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തു എന്നും സുധി കോഴിക്കോട് പറഞ്ഞു.

Latest Stories

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി

'അടിസ്ഥാനപരമായി തെറ്റായ നടപടി'; ദേശീയ മനുഷ്യാവകാശ കമ്മീഷനിലെ നിയമനത്തില്‍ കടുത്ത വിയോജിപ്പുമായി കോണ്‍ഗ്രസ്; 'പ്രതിപക്ഷം നിര്‍ദേശം തള്ളി ഏകപക്ഷീയ നിലപാട്'

അരക്കിലോ എംഡിഎംഎ വാങ്ങിയത് കൊച്ചിയിലെ രണ്ട് നടിമാര്‍ക്കായി; മലപ്പുറത്ത് ലഹരി കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി പ്രതി

'മനു ഭാക്കറിനെ ഷൂട്ടിംഗ് രംഗത്തേക്ക് കൊണ്ടുവന്നതില്‍ പശ്ചാത്തപിക്കുന്നു, പകരം ഒരു ക്രിക്കറ്റ് താരമാക്കി മാറ്റിയാല്‍ മതിയായിരുന്നു'