ഹൃദയങ്ങൾ കീഴടക്കിയ എന്റെ ഓമന; 'കാതലി'ന് പ്രശംസകളുമായി സൂര്യ

പ്രേക്ഷക- നിരൂപക പ്രശംസകൾ നേടി മുന്നേറുകയാണ് ജിയോ ബേബി- മമ്മൂട്ടി ടീമിന്റെ ‘കാതൽ’ സാമൂഹിക പ്രസക്തമായ ഒരു വിഷയത്തെ വളരെ മനോഹരമായാണ് ചിത്രം കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ മമ്മൂട്ടിയുടെ പ്രകടനത്തെ അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്.

കാതൽ കയ്യടികൾ ഏറ്റുവാങ്ങികൊണ്ടിരിക്കേ സിനിമയ്ക്ക് പ്രശംസകളുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യൻ സൂപ്പർ താരം സൂര്യ. സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ കാതൽ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും എന്നാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. കൂടാതെ തന്റെ ജീവിത പങ്കാളി ജ്യോതികയുടെ കഥാപാത്രത്തെയും സൂര്യ കുറിപ്പിൽ അഭിനന്ദിക്കുന്നുണ്ട്. 13 വർഷത്തെ ഇടവേളയ്ക്കുശേഷം ജ്യോതിക മലയാളത്തിലെത്തുന്ന ചിത്രമാണ് കാതൽ. 2009-ൽ പുറത്തിറങ്ങിയ ‘സീതാകല്യാണം’ ആണ് ജ്യോതിക ഒടുവിൽ അഭിനയിച്ച മലയാള ചിത്രം

May be an image of 3 people, people smiling and text that says "THANK YOU SURIYA SIR actorsuriya • When Beautiful minds come together we get movies #Kaathalthecore What progressive film hats to beautiful team! @Mammootty good cinema inspiration @Jeobabymusic silent shots spoke volumes, @adarshsukumaran @PaulsonSkaria for showing this world! And Omana @Jyotika or winning all hearts showing what love can be!!! Superlative @mammoottykampany കതാൽ THE CORE MAMMOOTTYKAMPANY AJEO BABY FILM"

“എത്ര പുരോഗമനപരമായ സിനിമയാണ്, ഈ മനോഹരമായ ടീമിന് അഭിനന്ദനങ്ങൾ. നല്ല സിനിമകളോടുള്ള സ്നേഹത്തിനും ഞങ്ങളെ പ്രചോദിപ്പിക്കുന്നതിനും മമ്മൂട്ടി സാറിന് നന്ദി. സുന്ദരമായ മനസ്സുകൾ ഒന്നിക്കുമ്പോൾ കാതൽ പോലുള്ള സിനിമകൾ നമുക്ക് ലഭിക്കും ജിയോ ബേബി നിങ്ങളുടെ സൈലന്‍റ് ഷോട്ടുകൾ പോലും ഉച്ചത്തിൽ സംസാരിക്കുന്നതുപോലെ തോന്നി. ഈ ലോകത്തിന് ഇങ്ങനെയൊരു കഥ പരിചയപ്പെടുത്തിയതിന് തിരക്കഥാകൃത്തുക്കളായ പോൾസണും ആദർശിനും നന്ദി. സ്നേഹം എന്തായിരിക്കുമെന്ന് കാണിച്ചുതന്ന് എല്ലാ ഹൃദയങ്ങളെയും കീഴടക്കിയ എന്റെ ഓമന ജ്യോതികയ്ക്കും അഭിനന്ദനം. അതിമനോഹരം” എന്നാണ് സൂര്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.

ആദർശ് സുകുമാർ, പോൾസൺ സ്കറിയ തുടങ്ങിയവർ ചേർന്നാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ പുറത്തിറങ്ങിയ നാലാമത്തെ ചിത്രമായിരുന്നു കാതൽ. മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോഴിക്കോട്, അലിസ്റ്റർ അലക്സ്, അനഘ അക്കു, ജോസി സിജോ, ആദർശ് സുകുമാരൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. സാലു കെ തോമസാണ് ചിത്രത്തിന് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം