'ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് കരുതുന്നില്ല, കാരണം അത് വളരെ അപകടകരമാണ്'; റോളക്‌സ് അപ്‌ഡേറ്റുമായി സൂര്യ

കമല്‍ ഹാസന്‍ ചിത്രമായ വിക്രത്തില്‍ സൂര്യ അവതരിപ്പിച്ച റോളക്‌സ് ഏറെ പ്രശംസ പിടിച്ചു പറ്റിയ വില്ലന്‍ കഥാപാത്രമായിരുന്നു. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പും ഡയലോഗിനുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. റോളക്‌സിനെ കേന്ദ്ര കഥാപാത്രമാക്കി ഒരു സിനിമ വരുമെന്ന് ലോകേഷ് കനകരാജ് അടുത്തിടെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് സൂര്യ.

കങ്കുവയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ് മീറ്റില്‍ ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിക്കവേ റോളക്‌സ് കഥാപാത്രത്തെ കുറിച്ചുള്ള തന്റെ അഭിപ്രായങ്ങല്‍ താരം പങ്കുവെച്ചു. റോളക്സിന്റെ കഥ പറയുന്ന ചിത്രത്തില്‍ ആ കഥാപാത്രത്തിന്റെ പോസിറ്റീവുകള്‍ കാണിക്കുമോ എന്ന ചോദ്യത്തോട് റോളക്സ് എന്നത് നെഗറ്റീവ് കഥാപാത്രമാണെന്നും അയാളില്‍ നന്മയുണ്ടായാല്‍ പ്രേക്ഷകര്‍ അയാളെ ആരാധിക്കുമെന്നും അതുകൊണ്ട് തന്നെ ലോകേഷ് ഒരിക്കലും അങ്ങനെയൊരു കാര്യം ചെയ്യുമെന്ന് താന്‍ കരുതുന്നില്ലെന്ന് സൂര്യ പ്രതികരിച്ചു.

‘റോളക്സിന്റെ സ്റ്റാന്‍ഡ് എലോണ്‍ ചിത്രം ആ കഥാപാത്രത്തിന്റെ വില്ലനിസം കാണിക്കുന്ന ചിത്രമാകും. ഒരിക്കലും ആ കഥാപാത്രത്തിന്റെ പോസിറ്റീവ് കാര്യങ്ങള്‍ ലോകേഷ് കാണിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. കാരണം, യാതൊരു തരത്തിലും പ്രേക്ഷകര്‍ക്ക് ഇഷ്ടം തോന്നേണ്ട കഥാപാത്രമല്ല അത്. അയാളുടെ ചെയ്തികള്‍ ഒരിക്കലും ന്യായീകരിക്കപ്പെടേണ്ടതുമല്ല.’

‘അങ്ങനെ കാണിച്ചാല്‍ ആ കഥാപാത്രത്തോടും സമൂഹത്തോടും ചെയ്യുന്ന നീതികേടാകും. അയാളെ ന്യായീകരിക്കുന്നതായി കാണിച്ചാല്‍ പ്രേക്ഷകര്‍ ആ കഥാപാത്രത്തെ ആരാധിക്കാന്‍ ചാന്‍സുണ്ട്. സമൂഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥയില്‍ അത് വളരെ അപകടകരമാണ്,’ സൂര്യ പറഞ്ഞു.

Latest Stories

'ആരാണ് ഒരു മാറ്റം ആഗ്രഹിക്കാത്തത്'; സുരേഷ് ഗോപിയുടെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ

ലൈംഗിക പീഡന പരാതി: നിവിന്‍ പോളിക്ക് ക്ലീന്‍ ചിറ്റ്, പ്രതിപ്പട്ടികയില്‍ നിന്നൊഴിവാക്കി

ഒരിക്കൽ കൂടി പ്രായത്തെ വെറും അക്കങ്ങളാക്കി ക്രിസ്റ്റ്യാനോ റൊണാൾഡോ; 908-ാമത് കരിയർ ഗോളിൽ അമ്പരന്ന് ഫുട്ബോൾ ലോകം

നീലേശ്വരം വെടിക്കെട്ട് അപകടം; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സർക്കാർ

IPL 2025: യാ മോനെ, ആവശ്യം നല്ല ഒരു ബാക്കപ്പ് ബോളർ; ജെയിംസ് ആൻഡേഴ്സണെ കൂടെ കൂട്ടാൻ ഐപിഎൽ വമ്പന്മാർ

ട്രംപ് തന്നെ അമേരിക്കയില്‍; ഔദ്യോഗിക ജയപ്രഖ്യാപനത്തിന് മുമ്പ് ട്രംപ് പ്രസംഗവേദിയില്‍; "ചരിത്ര ജയം, രാജ്യം എഴുതിയത് ശക്തമായ ജനവിധി"

ഹ്രിദ്ധു ഹാറൂണും സുരാജും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആക്ഷന്‍ ഡ്രാമ; 'മുറ' തിയേറ്ററുകളിലേക്ക്

'ചെറിയ നഗരത്തിന്റെ വലിയ സ്വപ്നം'; സൂപ്പർ ലീഗ് കേരളയിൽ തിരുവനന്തപുരം കൊമ്പൻസിനെ മലർത്തിയടിച്ച് കാലിക്കറ്റ് എഫ്‌സി ഫൈനലിൽ

മുന്‍കാലങ്ങളില്‍ എനിക്ക് തെറ്റുകള്‍ പറ്റി, തോല്‍വി സമ്മതിക്കുന്നു: സാമന്ത

IND VS AUS: ഓസ്ട്രേലിയ പരമ്പരയിൽ ഇന്ത്യയെ കൊന്ന് കൊല വിളിക്കും, ടോപ് സ്‌കോറർ ആ താരം ആയിരിക്കും; വമ്പൻ പ്രവചനങ്ങളുമായി റിക്കി പോണ്ടിങ്