എം.ടിയുടെ 'മഹാഭാരത'ത്തില്‍ അഭിനയിക്കാനായി കളരി പഠിക്കുകയാണ്..: ടിനി ടോം

എംടി വാസുദേവന്‍നായരുടെ തിരക്കഥയില്‍ ‘മഹാഭാരതം’ സിനിമയാക്കുമ്പോള്‍ അഭിനയിക്കാനായി കളരി പഠിക്കുകയാണെന്ന് നടന്‍ ടിനി ടോം. പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരികയെന്നത് വലിയ കാര്യമാണ്. അതിനൊക്കെ യോഗ്യനാവണമെങ്കില്‍ അതിന് അനുസരിച്ചുള്ള ആയോധനകലകള്‍ അറിഞ്ഞിരിക്കണം എന്നാണ് ടിനി ടോം പറയുന്നത്.

പാന്‍ ഇന്ത്യന്‍ ലെവലില്‍ മഹാഭാരതം പോലെ ഒരു സിനിമ മലയാളത്തില്‍ വരുകയെന്നത് വലിയ കാര്യമല്ലേ. അതിനൊക്കെ യോഗ്യനാവണമെങ്കില്‍ അതിന് അനുസരിച്ചുള്ള ആയോധനകലകള്‍ താന്‍ അറിഞ്ഞിരിക്കണം. കളരി ഇപ്പോള്‍ ചെയ്യുന്നുണ്ട് എന്നാണ് ടിനി ടോം ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

എംടിയുടെ തിരക്കഥയില്‍ ‘രണ്ടാംമൂഴം’ സിനിമയാക്കാന്‍ സംവിധായകന്‍ വി.എ ശ്രീകുമാര്‍ ഒരുങ്ങിയിരുന്നു. എന്നാല്‍ സിനിമ ആരംഭിക്കാന്‍ വൈകിയതോടെ നിയമ സഹായത്തോടെ എംടി തിരക്കഥ തിരികെ വാങ്ങിയിരുന്നു. 2014ലാണ് രണ്ടാമൂഴം നോവല്‍ സിനിമയാക്കാന്‍ എംടിയും ശ്രീകുമാറും കരാര്‍ ഒപ്പു വച്ചത്.

മൂന്നു വര്‍ഷത്തിനുള്ളില്‍ സിനിമ ചെയ്യുമെന്നായിരുന്നു കരാര്‍. ഈ കാലാവധി കഴിഞ്ഞ് ഒരു വര്‍ഷം കൂടി നല്‍കിയിട്ടും സിനിമ യാഥാര്‍ഥ്യമായില്ല. തുടര്‍ന്നാണ് കരാര്‍ലംഘനമാരോപിച്ച് ശ്രീകുമാറിനെതിരേ എംടി കോടതിയെ സമീപിച്ചത്. വാങ്ങിയ പണം തിരികെ നല്‍കാമെന്നും രണ്ടാമൂഴം സിനിമയാക്കുന്നത് തടയണമെന്നുമായിരുന്നു ആവശ്യം.

2020 സെപ്റ്റംബറിലാണ് ഈ കേസ് ഒത്തുതീര്‍പ്പായത്. സംവിധായകന്‍ തിരക്കഥ എംടിക്ക് തിരികെ നല്‍കി. കഥയ്ക്കും തിരക്കഥയ്ക്കും മേല്‍ എംടിക്ക് ആയിരിക്കും പൂര്‍ണ അവകാശം. ശ്രീകുമാര്‍ രണ്ടാമൂഴം ആസ്പദമാക്കിയോ, ഭീമനെ കേന്ദ്ര കഥാപാത്രമാക്കിയോ സിനിമ എടുക്കരുതെന്നും ധാരണയായിരുന്നു.

Latest Stories

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ