പത്ത് കിലോ ഭാരമാണ് കുറച്ചത്, നഖമൊക്കെ നീട്ടി വളര്‍ത്തി.. പ്രോസ്തറ്റിക് മേക്കപ്പ് ചെയ്യാന്‍ ഞാന്‍ ഒരുക്കമല്ലായിരുന്നു: വിജയരാഘവന്‍

‘പൂക്കാലം’ എന്ന സിനിമയ്ക്കായി നൂറ് വയസുള്ള അപ്പൂപ്പനായുള്ള നടന്‍ വിജയരാഘവന്റെ മേക്കോവര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഈ കഥാപാത്രത്തിനായി പത്ത് കിലോ ഭാരം കുറച്ചു എന്നാണ് വിജയരാഘവന്‍ ഇപ്പോള്‍ തുറന്നു പറഞ്ഞിരിക്കുന്നത്. ഒപ്പം അപ്പൂപ്പനാകാന്‍ വേണ്ടി ചെയ്ത മേക്കപ്പുകളെ കുറിച്ചും താരം പറയുന്നുണ്ട്.

പ്രോസ്തറ്റിക് മേക്കപ്പായിരുന്നു ആദ്യം ചെയ്യാനിരുന്നത്. എന്നാല്‍ തന്റെ കണ്ണിന്റെ ഭാഗങ്ങളും വായ് ഭാഗവുമെല്ലാം പൂര്‍ണമായി കൊട്ടിയടച്ചു കൊണ്ടുള്ള രൂപമാറ്റത്തിന് ഒരുക്കമായിരുന്നില്ല. തിരക്കഥ കേട്ടപ്പോള്‍ തന്നെ കഥാപാത്രത്തിന്റെ ഏതാണ്ടൊരു രൂപം മനസ്സിലുണ്ടായിരുന്നു.

റോണക്‌സ് സേവ്യറിനൊപ്പം ചേര്‍ന്നാണ് പൂക്കാലത്തിലെ അപ്പൂപ്പന്റെ രൂപം ചിട്ടപ്പെടുത്തിയത്. കഥാപാത്രത്തിനായി ശരീരഭാരം പത്ത് കിലോ കുറച്ചു. അരി, ഗോതമ്പ് ഉള്‍പ്പെടെയുള്ള ധാന്യങ്ങള്‍, കിഴങ്ങുവര്‍ഗങ്ങള്‍, മധുരം എല്ലാം ഒഴിവാക്കിയുള്ള നീക്കമായിരുന്നു അത്.

മുടി വടിച്ചും പുരികം വെട്ടിക്കളഞ്ഞും, കൈകാലുകളിലെ നഖം നീട്ടിയും കഥാപാത്രത്തിനായി തയ്യാറെടുത്തു. പ്രായം ചെന്നവരുടെ ശരീരത്തില്‍ കാണുന്ന ചുളിവുകള്‍, കലകള്‍ എന്നിവയെല്ലാം ശ്രദ്ധിച്ചുള്ള ഡീറ്റെയ്‌ലിംഗിലൂടെയാണ് മേക്കപ്പ് ചെയ്തത്.

അപ്പൂപ്പന്റെ വേഷത്തിലേക്ക് മാറാന്‍ മൂന്നാല് മണിക്കൂര്‍ മേക്കപ്പ്മാന് മുന്നിലിരുന്നു എന്നാണ് വിജയരാഘവന്‍ മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതേസമയം, ഏപ്രില്‍ 8ന് ആണ് പൂക്കാലം സിനിമ റിലീസ് ചെയ്യുന്നത്. ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, സുഹാസിനി, ജഗദീഷ്, അബു സലിം, ജോണി ആന്റണി, അന്നു ആന്റണി, റോഷന്‍ മാത്യു എന്നിവരും പ്രധാന വേഷങ്ങളിലെത്തും.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി