സിനിമാ നിങ്ങളുടെ കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ? ഇത് ഇന്ത്യയാണ്: വിനായകന്‍

ജി സുരേഷ് കുമാറിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ വിനായകന്‍. അഭിനേതാക്കള്‍ സിനിമ നിര്‍മിക്കണ്ട എന്നത് ഭാര്യയോടും മകളോടും പോയി പറഞ്ഞാല്‍ മതി എന്നാണ് വിനായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. നടനായ താന്‍ സിനിമ നിര്‍മ്മിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും ചെയ്യുമെന്നാണ് വിനായകന്‍ പറയുന്നത്.

”സിനിമ തന്റെയും തന്റെ കൂടെ നില്‍ക്കുന്നവരുടേയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ. അഭിനേതാക്കള്‍ സിനിമ നിര്‍മ്മിക്കണ്ട എന്ന് തന്റെ ഭാര്യയോടും മകളോടും പോയി പറഞ്ഞാ മതി. ഞാന്‍ ഒരു സിനിമ നടനാണ്. ഞാന്‍ സിനിമ നിര്‍മ്മിക്കുകയും ഡയറക്ട് ചെയ്യുകയും ഡിസ്ട്രിബ്യൂട്ട് ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ഇത് ഇന്ത്യയാണ്. ജയ്ഹിന്ദ്” എന്നാണ് വിനായകന്‍ കുറിച്ചിരിക്കുന്നത്.

അതേസമയം, മലയാളത്തിലെ സിനിമ നിര്‍മ്മാതാക്കള്‍ കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുയാണ് എന്നതുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സുരേഷ് കുമാര്‍ രംഗത്തുവന്നിരുന്നു. 100 കോടി രൂപ ഷെയര്‍ വന്ന ഒരു സിനിമ കാണിച്ചു തരുമോ എന്ന് വാര്‍ത്താ സമ്മേളനത്തില്‍ സുരേഷ് കുമാര്‍ താരങ്ങളെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു.

തങ്ങളുടെ പടം 100 കോടി ക്ലബ്ബില്‍ കയറിയെന്ന് പറയുന്നത് നിര്‍മ്മാതാക്കളല്ലെന്നും താരങ്ങള്‍ അവരെക്കൊണ്ട് പറയിപ്പിക്കുന്നതാണെന്നും സുരേഷ് കുമാര്‍ ആരോപിച്ചു. സ്വന്തം ഗതികേട് അറിയുന്ന നിര്‍മാതാക്കള്‍ ഇത്തരം അവകാശവാദങ്ങള്‍ ഉന്നയിക്കാറില്ലെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സുരേഷ് കുമാര്‍ വിമര്‍ശിച്ചിരുന്നു.

Read more