വിജയ്‌യെ അനുകരിച്ചതല്ല, എനിക്ക് വേറെ വണ്ടിയില്ല..; സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ നടന് ട്രോള്‍പൂരം, പിന്നാലെ വിശദീകരണം

വോട്ട് രേഖപ്പെടുത്താനായി സൈക്കിളില്‍ എത്തിയതിന് പിന്നിലെ കാരണം വിശദീകരിച്ച് നടന്‍ വിശാല്‍. സൈക്കിളില്‍ വോട്ട് ചെയ്യാനെത്തിയ വിശാലിനെതിരെ കനത്ത രീതിയില്‍ ട്രോളുകള്‍ എത്തിയിരുന്നു. 2021ലെ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ് വോട്ട് ചെയ്യാനായി സൈക്കിളില്‍ വന്ന സംഭവത്തെ വിശാല്‍ അനുകരിച്ചതാണ് എന്ന് പറഞ്ഞാണ് പലരും വിശാലിനെ ട്രോളിയത്.

എന്നാല്‍ താന്‍ വിജയ്‌യെ അനുകരിച്ചതല്ല എന്നാണ് വിശാല്‍ ഇപ്പോള്‍ പറയുന്നത്. തന്റെ അടുത്ത് വേറെ വണ്ടിയില്ലാത്തതു കൊണ്ടാണ് താന്‍ സൈക്കിളില്‍ പോയത്. അല്ലാതെ വിജയ്‌യെ അനുകരിച്ചതല്ല എന്നാണ് വിശാല്‍ പറയുന്നത്. ‘രത്‌നം’ എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് നടന്‍ പ്രതികരിച്ചത്.

”വിജയ് സൈക്കിളില്‍ പോയത് ഞാന്‍ കണ്ടിരുന്നു. എന്നാല്‍ അത് അനുകരിച്ചതല്ല. സത്യമായും എന്റെ കയ്യില്‍ വണ്ടിയില്ല. അച്ഛനും അമ്മയ്ക്കും ഒരു വണ്ടിയുണ്ട്. മറ്റെല്ലാ വണ്ടികളും വിറ്റു. ഇപ്പോഴുള്ള റോഡുകളുടെ അവസ്ഥ വെച്ച് വര്‍ഷത്തില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ മാറ്റാന്‍ എന്റെ കയ്യില്‍ കാശില്ല. അതുകൊണ്ട് ഈ ട്രാഫിക്കില്‍ ഞാന്‍ സൈക്കിളില്‍ പോയി വോട്ട് ചെയ്തു.”

”ഒരിക്കല്‍ കാരക്കുടിയില്‍ നിന്ന് തിരിച്ചിയിലേക്ക്, അതായത് 80 കിലോമീറ്ററോളം ഞാന്‍ സൈക്കിളില്‍ പോയിട്ടുണ്ട്. ഇളയരാജയുടെയും യുവന്‍ ശങ്കര്‍ രാജയുടെയും പാട്ടുകള്‍ കേട്ടുകൊണ്ട് സൈക്കിള്‍ ചവിട്ടി പോകുന്നത് എന്നെ സംബന്ധിച്ചോളം സ്‌ട്രെസ് കുറയ്ക്കുന്ന കാര്യമാണ്” എന്നാണ് വിശാല്‍ പറയുന്നത്.

അതേസമയം, വിശാലിന്റെ രത്‌നം ഏപ്രില്‍ 26ന് ആണ് റിലീസ് ചെയ്യുന്നത്. ഭവാനി ശങ്കര്‍ ആണ് ചിത്രത്തില്‍ നായിക. സമുദ്രക്കനി, ഗൗതം മേനോന്‍, യോഗി ബാബു എന്നിവരാണ് മറ്റ് താരങ്ങള്‍. ഛായാഗ്രഹണം എം. സുകുമാര്‍. കനല്‍കണ്ണന്‍, പീറ്റര്‍ ഹെയ്ന്‍, ദിലീപ് സുബ്ബരയ്യന്‍, വിക്കി എന്നിവരാണ് സംഘട്ടന രംഗങ്ങള്‍ ഒരുക്കുന്നത്.

Latest Stories

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ