'ഒരു കുറ്റവും കിട്ടാഞ്ഞിട്ട് പള്ളിയില്‍ ചെരുപ്പിട്ട് കയറി മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് ചിലര്‍ വിമര്‍ശിച്ചു'; ആലീസും സജിനും പറയുന്നു

സീരിയല്‍ താരം ആലീസ് ക്രിസ്റ്റിയുടെയും സജിന്‍ സജി സാമുവലിന്റെയും വിവാഹത്തിന്റെ വിശേഷങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. കടമറ്റത്ത് കത്തനാര്‍, കസ്തൂരിമാന്‍, മഞ്ഞുരുകും കാലം തുടങ്ങി നിരവധി പരമ്പരകളിലൂടെ ജനപ്രീതി നേടിയ താരമാണ് ആലീസ്.

വിവാഹ ശേഷം നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറയുകയാണ് ആലീസ് ഇപ്പോള്‍. ഒരുപാട് പേര്‍ മനോഹരമായി വിവാഹം നടത്തിയെന്ന് അഭിപ്രായപ്പെട്ടിരുന്നു. അപ്പോഴും ചിലര്‍ വിമര്‍ശിക്കാന്‍ കാരണമൊന്നും കിട്ടിയില്ലെന്ന് പറഞ്ഞ് പള്ളിയില്‍ ചെരുപ്പ് ഇട്ട് കയറി മര്യാദ കാണിച്ചില്ലെന്ന് പറഞ്ഞ് വിമര്‍ശിച്ചു.

തന്റെയും ഇച്ചായന്റെയും പള്ളിയില്‍ വിവാഹ സമയങ്ങളില്‍ വധുവിന് ചെരുപ്പ് ധരിക്കാനും ഗൗണ്‍ പോലുള്ളവ ധരിക്കുമ്പോള്‍ നടക്കാന്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ മാറ്റാനാണ് ചെരുപ്പ് ധരിക്കുന്നത്. പള്ളിയുടെ ആളുകള്‍ സമ്മതം നല്‍കിയതുമാണ്.

ഒന്നും പറയാനില്ലാത്തതിനാല്‍ വരുന്ന വിമര്‍ശനങ്ങളായിട്ട് മാത്രമേ അത്തരം കമന്റുകളെ തങ്ങള്‍ കാണുന്നുള്ളൂ’ എന്നാണ് യൂട്യൂബ് വീഡിയോയില്‍ ആലീസും സജിനും പറയുന്നത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ആലീസിന്റെയും സജിന്റെയും വിവാഹ ചടങ്ങില്‍ പങ്കെടുത്തത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ