കരിയറിന്റെ തുടക്ക കാലത്ത് തനിക്കുണ്ടായ മോശം അനുഭവം പങ്കുവച്ച് നടി അംബിക. തന്നെ ഒരുപാട് വിഷമിപ്പിച്ചത് ഫെമെയിൽ ആർട്ടിസ്റ്റുകളാണെന്ന് പറയുകയാണ് അംബിക. എംജി ശ്രീകുമാർ അവതരിപ്പിക്കുന്ന ‘പറയാം നേടാം’ എന്ന ഷോയിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. തുടക്ക സമയത്ത് തന്നെ ഒരുപാട് വിഷമിപ്പിച്ചത് ഫീമെയിൽ ആർട്ടിസ്റ്റുകളാണെന്ന് പറയുകയാണ് അംബിക.
ഭക്ഷണത്തിന്റെ കാര്യത്തിലൊക്കെ അപമാനിച്ചിട്ടുണ്ടെന്നും താരം പറയുന്നു.’ എറണാകുളത്ത് ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുന്ന സമയത്ത് ഉച്ചക്ക് ഭക്ഷണം കഴിക്കാനാകുന്ന സമയത്ത് കാതിൽ വീഴുന്ന രീതിയിൽ പുതിയ ആൾക്കാരൊക്കെയല്ലേ? എന്തിനാണ് അതിന്റെ ആവശ്യം? കരിമീൻ കഴിച്ചില്ലെങ്കിൽ ഇറങ്ങില്ലേ എന്ന് ചോദിച്ചു…എനിക്കത് വല്ലാതെയായി. എന്റെ കണ്ണൊക്കെ നിറഞ്ഞു’ അംബിക പറഞ്ഞു.
‘അവർ വേറെയും ഒന്ന് രണ്ട് പടങ്ങളിൽ എന്നെ വിഷമിപ്പിച്ചിട്ടുണ്ട്. അപ്പോൾ അമ്മ എന്നോട് നീ കഴിക്കണ്ട വാ എന്ന് പറഞ്ഞ് കൊണ്ടുപോയി. എന്നെ അവിടെ ഇരുത്തി അമ്മ എറണാകുളത്തെ ഗ്രാന്റ് ഹോട്ടലിൽ പോയി നാലഞ്ച് കരിമീൻ ഒക്കെ വാങ്ങിച്ചു കൊണ്ടുവന്നു’
‘മറ്റൊരു സമയത്തും അവർ വേറൊരു ഷൂട്ടിങ്ങിന്റെ സമയത്തും ബുദ്ധിമുട്ടിച്ചു. എനിക്ക് വേറെ ഒരു സിനിമയുടെ ഷൂട്ടിങ് പോകണമായിരുന്നു. അന്ന് വൈകുന്നേരത്തെ ട്രെയിനിന് പോകണമായിരുന്നു. ഇവർ മനഃപൂർവ്വം 10, 12 ടേക്ക് എടുക്കും. എന്നോട് ഡയറക്ടർ വിളിച്ചു ചോദിച്ചു നിങ്ങൾ തമ്മിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോയെന്ന്. ഞാൻ ഇല്ലെന്ന് പറഞ്ഞു ‘
‘ഒന്നോ രണ്ടോ മൂന്നോ തവണയെങ്കിൽ അത്ര ശ്രദ്ധിക്കില്ല. അതിലും കൂടിയാൽ മനസിലാവില്ലേ മനപൂര്വ്വം ചെയുന്നതാണെന്ന്? അങ്ങനെയൊക്കെ എന്നോട് ചെയ്‌തിട്ടുണ്ട്. വേറെ ഒരു ആർട്ടിസ്റ്റ് ഉച്ചക് ഊണ് കഴിക്കാൻ ഇരിക്കാൻ പോയപ്പോ പറ്റില്ല, നീ പോയി അപ്പുറത്ത് ഇരിക്കൂ എന്ന് പറഞ്ഞിട്ടുണ്ട്’ അംബിക പറഞ്ഞു. അന്നൊക്കെ അച്ഛനും അമ്മയും എന്നെ നിനക്കും ഒരു കാലം വരും, അന്ന് നീ മധുരമായിട്ട് പകരം ചോദിക്കാൻ എന്ന് പറഞ്ഞ് ആശ്വസിപ്പിച്ചിട്ടുണ്ട്.
എന്നെ അപമാനിച്ച ആ നടിയോട് ഞാൻ മധുരമായിട്ട് പകരം വീട്ടിയിരുന്നു. മദ്രാസിൽ വച്ചായിരുന്നു അത്. അത്യവശ്യം തിളങ്ങി നിൽക്കുന്ന കാലമാണ്. ഞാൻ വസ്ത്രം മാറി പുറത്തേക്ക് വന്നപ്പോൾ അവർ പുറത്ത് നിൽക്കുന്നു. എന്താ ഇവിടെ എന്ന് ഞാൻ ചോദിച്ചു. എനിക്ക് ഇരിക്കാൻ മേക്കപ്പ് റൂമില്ല എന്ന് അവർ പറഞ്ഞു. എന്റെ മനസിൽ ഫ്ലാഷ്ബാക്കുകൾ പോയി. അവരെ വിളിച്ച് എന്റെ റൂമിലിരുത്തി എന്റെ അസിസ്റ്റന്റിനോട് അവിടെ കൂടെയിരിക്കാൻ പറഞ്ഞു. അത് പറയുമ്പോൾ ഉള്ളിൽ ചെറിയൊരു അഹങ്കാരം കലർന്ന ഒരു സന്തോഷമുണ്ടായിരുന്നു എന്ന് അംബിക പറഞ്ഞു.