ആ പ്രണയ പരാജയത്തോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ എനിക്ക് വെറുപ്പായി: അമേയ മാത്യു

ഒരു പഴയ ബോംബ് കഥ, ആട് 2 എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷ ശ്രദ്ധ നേടിയ നടിയും മോഡലുമാണ് അമേയ മാത്യു. കരിക്കിന്റെ പുതിയ വെബ്സീരിയസിലെത്തിയതോടെ അമേയ കൂടുതല്‍ ആരാധകരെ നേടി. ഇപ്പോഴിതാ തന്റെ പ്രണയ പരാജയത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് അമേയ. പ്രണയ പരാജയത്തോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി എന്നും അതിനാല്‍ പ്രണയമൊന്നും തല്‍ക്കാലം ഇല്ലെന്നുമാണ് അമേയ പറയുന്നത്.

രണ്ട് വര്‍ഷം മുമ്പ് ഞാനൊരു സീരിയസ് റിലേഷന്‍ഷിപ്പിലായിരുന്നു. അയാള്‍ കട്ട തേപ്പാണെന്ന് മനസിലാക്കാന്‍ വൈകി. ആ ബന്ധത്തില്‍ ഞാന്‍ സീരിയസ്സായിരുന്നതിനാല്‍ എനിക്ക് ടിപ്രഷനും കാപര്യങ്ങളുമൊക്കെയായി. എന്നാല്‍ നല്ല കുറച്ച് കൂട്ടുകാര്‍ ഉണ്ടായിരുന്നതിനാല്‍ ഞാനതില്‍ നിന്നും വേഗം മുക്തയായി. അതോടെ ഞാന്‍ ഇനി ഇതിപോലുള്ള ബന്ധങ്ങളില്‍ പെട്ടുപോകരുതെന്ന ഒരു പാഠം പഠിച്ചു.

എനിക്ക് നല്ല കുറേ കൂട്ടുകാരുണ്ട് അതില്‍ ഞാന്‍ ഹാപ്പിയാണ്. നമ്മുടെ എല്ലാ വിഷമത്തിലും സന്തോഷത്തിലും താങ്ങായി നമ്മെ മനസിലാക്കി കൂടെ നില്‍ക്കുന്ന ബന്ധങ്ങള്‍ എന്നും നമുക്ക് ഒപ്പം തന്നെയുണ്ടാകും. ഇതെന്റെ അനുഭവത്തില്‍ നിന്നുമാണ് ഞാന്‍ പറയുന്നത്. ആ പ്രണയം പരാജയപ്പെട്ടതോടെ റിലേഷന്‍ഷിപ്പ് എന്ന സംഭവത്തോട് തന്നെ വെറുപ്പായി തുടങ്ങി. അതുകൊണ്ട് പ്രണയമൊന്നും തല്‍ക്കാലമില്ല.” മാതൃഭൂമിയുമായുള്ള അഭിമുഖത്തില്‍ അമേയ പറഞ്ഞു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍