ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നു നടി അമേയ മാത്യുവിന്റെ വിവാഹം. കാനഡയില്‍ സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ കിരണ്‍ കട്ടിക്കാരന്‍ അമേയയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ, തന്റെ വിവാഹവുമായി ബന്ധപ്പെട്ട ഒരു രഹസ്യം പങ്കുവച്ചിരിക്കുകയാണ് അമേയ. ഈ വര്‍ഷം ഓഗസ്റ്റില്‍ ആയിരുന്നില്ല, ഒരു വര്‍ഷം മുമ്പേ തങ്ങള്‍ വിവാഹിതരായിരുന്നു എന്നാണ് അമേയ പറയുന്നത്.
2023ല്‍ ആണ് താനും കിരണും നിയമപരമായി വിവാഹിതരായത് എന്നാണ് അമേയ പറയുന്നത്. ”ഞങ്ങളുടെ ഒരു കുഞ്ഞ് രഹസ്യം നിങ്ങളോട് പറയട്ടെ ജൂണ്‍ 2 – 2023, എനിക്ക് വളരെയേറെ സ്‌പെഷല്‍ ആണ്. കാരണം എന്റെ പിറന്നാള്‍ ദിനത്തില്‍ തന്നെയായിരുന്നു ഞാനും കിരണും തമ്മിലുള്ള രജിസ്റ്റര്‍ മാര്യേജ്” എന്നാണ് രജിസ്റ്റര്‍ ഓഫിസില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് അമേയ കുറിച്ചത്.
വിവാഹം റജിസ്റ്റര്‍ ചെയ്ത ശേഷം അമേയയും കിരണിനൊപ്പം കാനഡിലായിരുന്നു. ഈ വര്‍ഷം ഓഗസ്റ്റില്‍ കൊച്ചിയില്‍ വച്ചായിരുന്നു അമേയയുടെയും കിരണിന്റെയും വിവാഹം. കരിക്ക് വെബ് സീരീസിലൂടെയാണ് അമേയ ശ്രദ്ധ നേടിയത്.
ആട് 2, ദ് പ്രീസ്റ്റ്, തിരിമം, വുള്‍ഫ് എന്നീ ചിത്രങ്ങളിലും അമേയ അഭിനയിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയാണ്. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമാണ് അമേയ. മോഡലിങ് രംഗത്ത് സജീവമായ അമേയയുടെ ഗ്ലാമറസ് ഷൂട്ടുകളും ആരാധകരുടെ ഇടയില്‍ വൈറലാവാറുണ്ട്.