ഗണേഷ് കുമാറിനൊപ്പം വേദിയിലിരിക്കാൻ യോഗ്യതയില്ല; പഠിച്ച സ്‌കൂളിൽ നിന്നും നേരിട്ട മോശം അനുഭവം പങ്കുവെച്ച് നടി അമൃത നായർ

ടെലിവിഷന്‍ സീരിയലുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അമൃത നായര്‍. ടെലിവിഷന്‍ ഷോകളിലും സോഷ്യല്‍ മീഡിയയിലും  അമൃത സജീവമാണ്. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് അമൃത തന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുള്ളത്. ഇപ്പോഴിതാ അമൃത വെളിപ്പെടുത്തിയ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.

താൻ പഠിച്ച സ്‌കൂളിൽ നിന്നും നേരിട്ട മോശം അനുഭവമാണ് അമൃത വെളിപ്പെടുത്തിയത്. സ്വന്തം നാട്ടിൽ നിന്നും നടി എന്ന നിലയിലോ സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിലോ പോലും അർഹിക്കുന്ന അംഗീകാരം ലഭിക്കുന്നില്ല എന്നും ഇത് തന്നെ വിഷമിപ്പിച്ചു എന്നുമാണ് നടി പറയുന്നത്.

‘പഠിച്ച സ്‌കൂളിന്റെ 100 ആം വാർഷികം ആയിരുന്നു. അവിടെ പഠിച്ച കുട്ടി ആയതുകൊണ്ടും ഒരു കലാകാരി ആയതുകൊണ്ടും ഒരു മൊമെന്റോ തരാൻ വേണ്ടി വിളിച്ചതായി തന്റെ ബന്ധു വിളിച്ചു പറഞ്ഞിരുന്നു. ഞാൻ വരാമെന്ന് പറഞ്ഞു. എല്ലാം പ്ലാൻ ചെയ്തു. ഗണേഷേട്ടനാണ് പ്രധാന അതിഥി. ശേഷം എന്നെ വിളിച്ച പരിപാടിയുടെ നോട്ടീസിൽ തന്റെ പേര് ഇല്ലെന്ന കാര്യം അറിഞ്ഞു. തന്റെ വരുമാനം ഉള്ള ദിവസം കളഞ്ഞിട്ടാണ് ഞാൻ ഇതിനുവേണ്ടി നിന്നത്’

‘സീരിയൽ കാണുന്ന എല്ലാവർക്കും എന്നെ അറിയാമെന്ന് കരുതുന്നു. വ്ലോഗ് കാണുന്ന എല്ലാവർക്കും എന്നെ ഇഷ്ടമാണ്. സ്വന്തം നാട്ടിൽ നിന്നും ഒരു അംഗീകാരം കിട്ടുക എന്നത് ഈ ഒരു മേഖലയിൽ നിൽക്കുന്ന ഏതൊരാൾക്കും സന്തോഷമായിരിക്കും. അത് ഇല്ലാതായപ്പോൾ എനിക്ക് വിഷമമായി.

പക്ഷെ ഇതിന്റെ കാരണം ചോദിച്ചറിഞ്ഞപ്പോൾ അവർ പറഞ്ഞത്’ മന്ത്രിയോടൊപ്പം വേദിയിൽ ഇരിക്കാൻ യോഗ്യത ഇല്ലാത്ത ആളാണ്’ എന്നായിരുന്നു’. അമൃത ഇക്കാര്യം തുറന്നു പറഞ്ഞതോടെ നിരവധി പേരാണ് പിന്തുണയുമായി എത്തിയത്. താരങ്ങളും പ്രതികരിക്കുന്നുണ്ട്.

Latest Stories

പലസ്തീൻ അനുകൂല നിലപാട്, വീട്ടിൽ ഭീകര വിരുദ്ധ സ്‌ക്വാഡ് എത്തിയെന്നു യുവാവ്

അക്കാദമി അക്രഡിറ്റേഷൻ: ഗോകുലം എഫ്‌സി 3-സ്റ്റാർ നേടിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് ലഭിച്ചത് 1-സ്റ്റാർ റേറ്റിംഗ്

'സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'അയാളുടെ വീട് കത്തിച്ചപ്പോള്‍', വാക്‌പോര്

ഫിഫ ക്ലബ് ലോകകപ്പ് വിവാദം പുറത്തായതോടെ ലയണൽ മെസി ഇൻ്റർ മയാമി വിടുമെന്ന് റിപ്പോർട്ട്

'ആരാധനാലയവും മതചിഹ്നങ്ങളും പ്രചാരണത്തിന് ഉപയോഗിച്ചു'; പ്രിയങ്ക ഗാന്ധിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി

അഫ്ഗാൻ താരം മുഹമ്മദ് നബി പാഡഴിക്കുന്നു

മഹാരാഷ്ട്രയിലെ യോഗി- ഖാര്‍ഗെ വാക്‌പോര്: ' സന്ന്യാസി വേഷം കെട്ടിയ രാഷ്ട്രീയക്കാര്‍'; 'നിസാം ഭരണത്തിൽ അയാളുടെ വീട് കത്തിച്ചപ്പോള്‍...'

'പഠിക്കാൻ പണം തരില്ലെന്ന് അച്ഛൻ പറഞ്ഞു, അതാണ് എന്റെ ജീവിതം മാറ്റിയ വാക്കുകൾ': സമാന്ത

വിധിയെഴുത്തിന് മണിക്കൂറുകൾ മാത്രം; വയനാടും ചേലക്കരയും നാളെ പോളിങ് ബൂത്തിലേക്ക്

IND VS AUS: ആദ്യ ടെസ്റ്റിന് മുമ്പുള്ള നെറ്റ് സെക്ഷൻ, ഇന്ത്യൻ ആരാധകർക്ക് ആശങ്ക വാർത്ത; ഇത് പണിയാകുമോ?