'സാരി ഇന്നത്തെ ഏറ്റവും സെക്‌സി കോസ്റ്റ്യൂമായി, മാറ് കാണിച്ചിട്ടാണ് പലരും ഉടുക്കുന്നത്'; ആര്യക്ക് ഒപ്പം അമൃത, വിമർശനം

ന്യൂജനറേഷന്‍ സാരിയുടുപ്പിനെ കുറിച്ച് നടി അമൃത വര്‍ണന്‍ പറഞ്ഞ വാക്കുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വിമർശനം. മിനിസ്‌ക്രീനില്‍ വന്നതിന് ശേഷമാണ് ജീന്‍സും ടീഷര്‍ട്ടും ഉപയോഗിക്കാന്‍ തുടങ്ങിയതെന്ന് അമൃത പറയുന്നു. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ജീന്‍സിട്ടിട്ട് സാരി എടുത്തു മുകളില്‍ കൂടെ ഉടുക്കുന്നവരാണ്. മാറ് കാണിച്ചിട്ടാണ് പലരും സാരി ഉടുക്കാറ്. ഇനി സാരി ഉണ്ടാകുമോയെന്ന് അറിയില്ലെന്നും അമൃത ആര്യ അവതരിപ്പിക്കുന്ന വാല്‍കണ്ണാടി എന്ന ഷോയില്‍ പറഞ്ഞു.

അമൃതയുടെ വാക്കുകള്‍:

ഈ ഫീല്‍ഡില്‍ വന്നതിനു ശേഷമാണ് ജീന്‍സും ടീഷര്‍ട്ടും ഒക്കെ ഉപയോഗിക്കുന്നത്. ഇന്നും സാരി എന്ന് പറയുന്നതാണ് ഏറ്റവും വലിയ കംഫര്‍ട്ട്. ചുരിദാര്‍ ഇട്ടു കഴിഞ്ഞാല്‍ ഞാന്‍ ഒരിടത്തു അടങ്ങി ഇരിക്കും. പക്ഷെ സാരി കുടുതല്‍ ഭയങ്കര കംഫര്‍ട്ടാണ്. ഇപ്പോഴത്തെ പെണ്‍കുട്ടികള്‍ എന്ന് പറഞ്ഞാല്‍ ജീന്‍സിട്ടിട്ട് സാരി എടുത്തു മുകളില്‍ കൂടെ ഉടുക്കുന്നവര്‍ ആണ്.

ഒരു കാലില്‍ ജീന്‍സും ഒരു കാലില്‍ സാരിയും. ഇനി പോകുമ്പോള്‍ സാരി എങ്കിലും ഉണ്ടാകുമോ എന്ന് അറിയില്ല. ചിലര്‍ക്ക് പാവാടയും ബ്ലൗസും ആയിട്ടുണ്ട് സാരിയില്. ഇതിന്റെ മുമ്പില്‍ ഇങ്ങനെയാണ് ഉടുക്കുന്നത്. മാറ് മറയ്ക്കാന്‍ ആയിട്ട് സാരി ഉടുക്കുന്നത് ഇപ്പൊ ഒന്നും ഇല്ല. മാറ് പോലും കാണിച്ചിട്ടാണ് സാരി ഉടുക്കുക. പിന്നെ ഏറ്റവും വലിയ സെക്‌സി കോസ്റ്റ്യൂം കൂടിയാണ് സാരി എന്ന് പറയുന്നത്.

ചുരിദാര്‍ എന്ന് പറയുന്നത് എല്ലാം അടഞ്ഞു കിടക്കും പക്ഷെ സാരി എന്ന് പറയുന്നത് അവിടെയും ഇവിടെയും ഒക്കെ കാണും. എന്നാല്‍ അങ്ങനെ കാണുന്നതാണ് അതിന്റെ അഴക്. ഞാന്‍ കല്യാണം കഴിഞ്ഞപ്പോള്‍ ചേട്ടന്‍ പറയുന്നതാണ്, നീ വയറിന്റെ അവിടേക്ക് സാരി അങ്ങോട്ട് കയറ്റി വയ്ക്കൂ എന്നൊക്കെ പറയും. വയറിന്റെ അവിടെ കുറച്ചു ഭാഗങ്ങള്‍ കണ്ടാലേ സാരി സാരി ആവുകയൊള്ളു. മറ്റേത് പിന്‍ ഒക്കെ വച്ചാല്‍ സാരി അല്ലാതാകില്ലേ. പിന്നെ മാക്‌സി ഇട്ടുകൊണ്ട് നടന്നാല്‍ പോരേ.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്