'പ്ലാസ്റ്റിക് സര്‍ജറിയോ ഇന്‍ജക്ഷനോ..'; രൂപമാറ്റത്തിന് പിന്നിലെ കാരണവുമായി അമൃത നായര്‍

ശസ്ത്രക്രിയ ചെയ്ത് രൂപമാറ്റം വരുത്തിയോ എന്ന് ചോദിക്കുന്നവര്‍ക്ക് മറുപടിയുമായി നടി അമൃത നായര്‍. കുടുംബവിളക്ക് എന്ന സീരിയലിലെ ശീതള്‍ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ താരമാണ് അമൃത. ഇടയ്ക്ക് വച്ച് പരമ്പരയോട് വിട പറഞ്ഞെങ്കിലും കുടുംബ പ്രേക്ഷകരുടെ ഇഷ്ട താരമാണ് അമൃത.

പല്ലില്‍ കമ്പി ഇട്ടതാണ് രൂപമാറ്റത്തിന് കാരണമെന്നും യാതൊരുവിധ ശസ്ത്രക്രിയയും ചെയ്തിട്ടില്ല എന്നാണ് അമൃത തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയില്‍ പറയുന്നത്. ഓള്‍ഡ് പിക് ചാലഞ്ച് എന്ന പേരില്‍ അമൃത സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ പങ്കുവച്ചിരുന്നു.

ഈ ഫോട്ടോയ്ക്ക് താഴെയാണ് ഇതാരാ എന്ന സംശയങ്ങളും സര്‍ജറി ചെയ്തുവെന്ന വിമര്‍ശനങ്ങളും എത്തിയത്. ഇതിനോടാണ് അമൃത പ്രതികരിച്ചിരിക്കുന്നത്. 2015ല്‍ എടുത്ത ഫോട്ടോ ആണ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

ഇപ്പോഴത്തെ രൂപത്തില്‍ നിന്നും വളരെ വ്യത്യസ്തമാണത്. പ്ലാസ്റ്റിക് സര്‍ജറിയോ ഇന്‍ജക്ഷനോ മരുന്നുകളോ കഴിച്ചാണോ ഈ മാറ്റമെന്നും പലരും കമന്റ് ചെയ്തു. എന്നാല്‍ താന്‍ അതൊന്നും ചെയ്തിട്ടില്ല.

പല്ലില്‍ കമ്പി ഇട്ടതും പിന്നെ പ്രായമാകുമ്പോള്‍ സ്വാഭാവികമായി ഉണ്ടാകുന്നതുമാണ് ഈ മാറ്റങ്ങള്‍ക്ക് കാരണം. ഹെയര്‍ സ്‌റ്റൈല്‍, ഡ്രസ്സിങ് എന്നിവയില്‍ വരുത്തുന്ന മാറ്റങ്ങളും ലുക്കില്‍ പ്രതിഫലിക്കുമെന്നും അമൃത വീഡിയോയില്‍ പറഞ്ഞു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്