ഞങ്ങള്‍ സൗഹൃദവും പരസ്പര ബഹുമാനവും കാത്തുസൂക്ഷിക്കുന്നവര്‍..; ബാലകൃഷ്ണയ്‌ക്കൊപ്പമുള്ള വീഡിയോയുമായി അഞ്ജലി

സിനിമാ പ്രമോഷനിടെ തെലുങ്ക് താരം നന്ദമുരി ബാലകൃഷ്ണ തന്നെ തള്ളിമാറ്റിയ സംഭവത്തില്‍ പ്രതികരിച്ച് നടി അഞ്ജലി. ഗ്യാങ്‌സ് ഓഫ് ഗോദാവരി എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിക്കിടെ ആയിരുന്നു ഈ സംഭവം. ഇത് വലിയ വിവാദമായി മാറിയിരുന്നു. ഇപ്പോഴിതാ സംഭവത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് അഞ്ജലി.

ബാലകൃഷ്ണയോട് ബഹുമാനമാണെന്ന് പറഞ്ഞുകൊണ്ട് താരത്തെ പിന്തുണച്ചാണ് അഞ്ജലിയുടെ പോസ്റ്റ്. ഗ്യാങ്സ് ഓഫ് ഗോദാവരി പ്രീ-റിലീസ് ഇവന്റില്‍ പങ്കെടുത്തതിന് ബാലകൃഷ്ണയോട് നന്ദി പറയാന്‍ താന്‍ ആഗ്രഹിക്കുന്നു എന്നാണ് അഞ്ജലി എഴുതിയത്.

താനും ബാലകൃഷ്ണയും പരസ്പര ബഹുമാനം കാത്തുസൂക്ഷിക്കുന്നുണ്ട്. കൂടാതെ വളരെക്കാലമായി നല്ല സൗഹൃദം പങ്കിടുന്നുവെന്ന് പറയാനും താന്‍ ആഗ്രഹിക്കുകയാണ്. അദ്ദേഹത്തോടൊപ്പം വീണ്ടും വേദി പങ്കിടാന്‍ സാധിച്ചതിലെ സന്തോഷം അറിയിച്ചുകൊണ്ടാണ് അഞ്ജലി കുറിപ്പ് അവസാനിപ്പിച്ചത്.

ചടങ്ങില്‍ നിന്നുള്ള ഒരു വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്. ബാലകൃഷ്ണയേക്കുറിച്ചുള്ള അഞ്ജലിയുടെ വാക്കുകള്‍ പലരിലും അദ്ഭുതമാണുണ്ടാക്കിയത്. അതേസമയം, വേദിയില്‍ വച്ച് അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പം ഫോട്ടോ എടുക്കുമ്പോഴായിരുന്നു വിവാദമായ സംഭവം.

രോഷാകുലനായി മാറി നില്‍ക്കെന്ന് ആവശ്യപ്പെട്ടാണ് നടി അഞ്ജലിയെ ബാലകൃഷ്ണ തള്ളിമാറ്റിയത്. പെട്ടന്നുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം കണ്ട് അഞ്ജലിയും കൂടെ നിന്നിരുന്ന നടി നേഹ ഷെട്ടിയും ഞെട്ടിപ്പോയി. തുടര്‍ന്ന് രണ്ട് നടിമാരും ഒരുമിച്ച് പൊട്ടിച്ചിരിക്കുന്നതും പുറത്തുവന്ന വീഡിയോയിലുണ്ടായിരുന്നു.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍