കത്തികാട്ടി അയാള്‍ ഭീഷണിപ്പെടുത്തി, ഏതൊക്കെയോ പേപ്പറുകളില്‍ എന്നെ ഒപ്പിടീപ്പിച്ചു.. പക്ഷെ കേസ് എനിക്ക് അനുകൂലമായി: അഞ്ജലി നായര്‍

തമിഴ് സിനിമാ സെറ്റില്‍ നടന്ന ദുരനുഭവം നടി അഞ്ജലി നായര്‍ തുറന്നു പറഞ്ഞത് ചര്‍ച്ചയായിരുന്നു. ആദ്യ തമിഴ് സിനിമയിലെ വില്ലന്‍ പ്രണയാഭ്യര്‍ത്ഥന നടത്തിയതും അയാള്‍ ഉപദ്രവിക്കാന്‍ ശ്രമിച്ചതുമായിരുന്നു അഞ്ജലി വെളിപ്പെടുത്തിയത്. ഈ വിഷയത്തില്‍ വീണ്ടും പ്രതികരിച്ചിരിക്കുകയാണ് അഞ്ജലി ഇപ്പോള്‍. വനിത മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് അഞ്ജലി സംസാരിച്ചത്.

ഉന്നയേ കാതലിപ്പേന്‍ എന്ന സിനിമയുടെ പ്രൊഡ്യൂസര്‍ തന്നെയായിരുന്നു വില്ലനായി അഭിനയിച്ചത്. സിനിമ നടക്കുമ്പോള്‍ തന്നെ അയാള്‍ വിവാഹാഭ്യര്‍ഥന നടത്തി. നോ പറഞ്ഞെങ്കിലും മറ്റു സെറ്റുകളില്‍ വന്നു ശല്യപ്പെടുത്താന്‍ തുടങ്ങി. ഒരിക്കല്‍ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ എന്റെ ബാഗ് എടുത്തു കൊണ്ടുപോയി. പിന്നാലെ ചെന്നപ്പോള്‍ വാതിലില്‍ നിന്നു തള്ളിയിടാന്‍ നോക്കി.

അങ്ങനെയൊരു ദിവസം അയാളുടെ സഹോദരി വിളിച്ചു, അമ്മ സുഖമില്ലാതെ കിടക്കുകയാണ്, അഞ്ജലിയെ ഒന്ന് കാണണം, വീട്ടിലേക്കു വരാമോ? അയാള്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ പോയിരിക്കുകയാണ്, പേടിക്കേണ്ട എന്നും ഉറപ്പ് നല്‍കി. സിനിമാ ലൊക്കേഷനില്‍ നിന്ന് ഹോട്ടലിലേക്ക് പോകും വഴിയാണ് വീട്ടില്‍ ചെന്നത്. അമ്മ കിടക്കുന്ന മുറിയിലേക്ക് കയറിയതും ആരോ പുറത്തു നിന്നും വാതില്‍ പൂട്ടി, അകത്ത് അയാള്‍ മാത്രം.

കത്തികാട്ടി ഭീഷണിപ്പെടുത്തി ഏതൊക്കെയോ പേപ്പറുകളില്‍ ഒപ്പിടിച്ചു. അയാള്‍ പറയുന്ന വാചകങ്ങള്‍ ചേര്‍ത്ത് പ്രേമലേഖനവും എഴുതിച്ചു. എങ്ങനെയോ രക്ഷപ്പെട്ടാണ് പുറത്തു വന്നത്. പിന്നെയാണ് അറിഞ്ഞത് അയാളുടെ അടുത്ത സിനിമയില്‍ നായികയാകാമെന്ന കരാറിലാണ് ഒപ്പിടീച്ചതെന്ന്. അഭിനയിക്കില്ല എന്ന് പറഞ്ഞപ്പോള്‍ ആ തെളിവുകള്‍ വച്ച് കേസ് കൊടുത്തു.

പ്രേമലേഖനമൊക്കെ തെളിവായി വക്കീല്‍ കൊണ്ടുവന്നപ്പോള്‍ ഞാന്‍ ഒരു കാര്യമേ ചോദിച്ചുള്ളു, ഇത്ര വൃത്തികെട്ട കയ്യക്ഷരത്തില്‍, വിറച്ചുവിറച്ച് ഏതെങ്കിലും കാമുകി പ്രണയലേഖനം എഴുതുമോ? കേസ് എനിക്ക് അനുകൂലമായി, പിന്നെ അയാളെ കണ്ടിട്ടേയില്ല. മലയാളത്തില്‍ ഇതുവരെ ദുരനുഭവങ്ങളൊന്നും ഇല്ല. നാളെ ഒന്നും സംഭവിക്കാതിരിക്കാനായി മുന്‍കരുതലെല്ലാം എടുക്കാറുമുണ്ട്.

ഹോട്ടല്‍ റൂമിന്റെ ലോക്ക് കൃത്യമായി പൂട്ടാനാകുന്നുണ്ടോ എന്നതൊക്കെ. സിനിമയിലെ മാത്രമല്ല, എല്ലാ പെണ്‍കുട്ടികളുടെയും ആശങ്കയാണ്. ആരെങ്കിലും മുട്ടുമ്പോള്‍ വാതില്‍ തുറക്കേണ്ടി വന്നാല്‍ സുഹൃത്തിനെയോ അമ്മയെയോ ഒക്കെ വീഡിയോ കോളില്‍ നിര്‍ത്തുക പോലുള്ള ടിപ്സ് എപ്പോഴും ചെയ്യാറുണ്ട് എന്നാണ് അഞ്ജലി നായര്‍ പറയുന്നത്.

Latest Stories

ആവേശത്തില്‍ ഇന്ത്യയുമായുള്ള വ്യാപാര ബന്ധം വേണ്ടെന്ന് പ്രഖ്യാപിച്ചു, പിന്നാലെ മരുന്നിനായി നെട്ടോട്ടമോടി പാകിസ്താന്‍; ഗര്‍വ് കാട്ടി തിരിച്ചടിക്കാനുള്ള പാക് സര്‍ക്കാര്‍ ശ്രമം വിനയായപ്പോള്‍

IPL 2025: "ആ കണക്ക് അങ്ങ് തീർത്തേക്ക് നടേശാ", ഇന്ന് നടക്കാൻ പോകുന്നത് അയ്യപ്പനും കോശിയും പോരാട്ടമെന്ന് ആരാധകർ; കോഹ്‌ലി കണക്ക് തീർക്കണം എന്ന് ആകാശ് ചോപ്ര

മലൈക്കോട്ട വാലിബന്റെ പരാജയത്തിന് കാരണം ബാഹുബലി പോലെയാകുമെന്ന തരത്തിലുള്ള പ്രൊമോഷനുകൾ : തരുൺ മൂർത്തി

IPL 2025: സാറയുടെ രാജകുമാരൻ അല്ല സിംഗിൾ പസംഗ ആണ് മക്കളെ, മൂന്ന് വർഷമായി...; തുറന്നടിച്ച് ശുഭ്മാൻ ഗിൽ

പഹല്‍ഗാം, എല്ലാ ഇന്ത്യക്കാരുടേയും ചോര തിളയ്ക്കുന്നുണ്ടെന്ന് മന്‍ കി ബാത്തില്‍ മോദി; 'കാര്‍ഗില്‍ മുതല്‍ കന്യാകുമാരിവരെ രോഷവും ദുംഖവുമുണ്ട്'; കൊല്ലപ്പെട്ടവര്‍ക്ക് നീതി ലഭിക്കുമെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രി

പെഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട എൻ രാമചന്ദ്രൻ്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി

60 വയസ് കഴിഞ്ഞ ഞാൻ അത് ചെയ്യുന്നുണ്ട്, പിന്നെ നിനക്കെന്താണ് പറ്റാത്തത്; മമ്മൂക്ക അന്ന് ചീത്ത വിളിച്ചു : ഗണപതി

'പിണറായി തന്നെ വിലക്കിയെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; മാതൃഭൂമി വാര്‍ത്ത പിന്‍വലിക്കണം'; ഫേസ്ബുക്ക് പോസ്റ്റുമായി പികെ ശ്രീമതി

അപകടത്തിൽപ്പെട്ട കാറിൽ നിന്ന് പരിക്കേറ്റ ഭാര്യയെ ഉപേക്ഷിച്ച് ഭർത്താവ് മുങ്ങി; കസ്റ്റഡിയിലെടുത്ത് പൊലീസ്, ദുരൂഹത

IPL 2025: ഓഹോ അപ്പോൾ അതാണ് തീരുമാനം, ധോണിയുടെ വിരമിക്കൽ അപ്ഡേറ്റ് എന്നെന്ന് പറഞ്ഞ് സുരേഷ് റെയ്ന