'മകളുടെ പിറന്നാളായിരുന്നു, അവളെ ഒരുപാട് മിസ് ചെയ്യുന്നു'; ആഫ്രിക്കയിലെ ജിബൂട്ടിയില്‍ വിഷമത്തോടെ അഞ്ജലി നായര്‍

കൊറോണ ഭീതിമൂലം സിനിമ ഷൂട്ടിംഗും പ്രദര്‍ശനവും എല്ലാം നിര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ കൊറോണ ഭീഷണിയില്ലാതെ ഇപ്പോഴും ഷൂട്ടിംഗ് തുടരുന്ന ഒരു മലയാള സിനിമയുണ്ട്. ഉപ്പും മുളകും സംവിധായകന്‍ എസ്.ജെ. സിനു ആദ്യമായി സംവിധാനം ചെയ്യുന്ന ജിബൂട്ടിയുടെ ചിത്രീകരണമാണ് ഇപ്പോഴും തുടരുന്നത്. കിഴക്കേ ആഫ്രിക്കയിലെ ജനവാസം തീരെ ഇല്ലാത്ത ആഫ്രിക്കയിലെ ജിബൂട്ടി എന്ന പ്രദേശത്താണ് ചിത്രീകരണം പുരോഗമിക്കുന്നത്. നടി അഞ്ജലി നായരും 65 അംഗ ഷൂട്ടിംഗ് സംഘത്തോടൊപ്പമുണ്ട്. ഇതുവരെ ഒന്നിനും കുറവുണ്ടായിട്ടില്ലെന്നും എന്നാല്‍ കുടുംബത്തെയും മകളെയും അകന്നിരിക്കുന്നത് വിഷമം ഉണ്ടാക്കുന്നെന്നും അഞ്ജലി പറയുന്നു.

“ഇവിടെ ഇതുവരെ ഒന്നിനും കുറവുണ്ടായിട്ടില്ല. ഭക്ഷണവും കൃത്യമായി കിട്ടുന്നുണ്ട്. ദിവസങ്ങള്‍ മുന്നോട്ടു പോകുന്നത് വളരെ രസകരമായാണ്. രാവിലെ തന്നെ സ്പീക്കറില്‍ പാട്ടുകള്‍ വയ്ക്കും. എല്ലാവരും ഒന്നിച്ചിരുന്ന് അവരവരുടെ ജീവിതാനുഭവങ്ങളും രസകരമായ കഥകളുമൊക്കെ പങ്കുവയ്ക്കും. എന്നും വൈകുന്നേരങ്ങളില്‍ നടക്കാന്‍ പോകാറുണ്ട്. താമസിക്കുന്ന വില്ലയുടെ ചുറ്റുവട്ടത്തുകൂടിയാണ് നടത്തം. പിന്നെ സമയം കളയാന്‍ കണ്ടെത്തിയ മറ്റൊരു മാര്‍ഗം ലൂഡോയാണ്. എല്ലാവരും ഒന്നിച്ചിരുന്നാണ് ലൂഡോ കളിക്കുന്നത്. ബോറടിയൊന്നുമില്ലെങ്കിലും വേണ്ടപ്പെട്ടവരെ കാണാന്‍ കഴിയാത്തതാണ് ഒരേയൊരു വിഷമം.

“കുടുംബത്തോടൊപ്പമല്ലാത്ത ആദ്യത്തെ വിഷുവാണു കടന്നുപോയത്. മകളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. അവളുടെ പിറന്നാളായിരുന്നു ഏപ്രില്‍ 10ന്. മേയില്‍ ലോക്ഡൗണ്‍ നീങ്ങി തിരികെ നാട്ടിലെത്താനുള്ള കാത്തിരിപ്പാണിപ്പോള്‍.” മനോരമയുമായുള്ള അഭിമുഖത്തില്‍ അഞ്ജലി പറഞ്ഞു. ചിത്രത്തില്‍ ദിലീഷ് പോത്തന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷമാണ് അഞ്ജലിക്ക്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു