17-ാം വയസില്‍ അമ്പത് വയസുള്ള നടനുമായി വിവാഹം, ചതിക്കപ്പെട്ടെന്ന് അറിഞ്ഞപ്പോള്‍ ഗര്‍ഭിണിയായിരുന്നു: അഞ്ജു പ്രഭാകര്‍

ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്നു നടി അഞ്ജു പ്രഭാകര്‍. മലയാളത്തിലെ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പമെല്ലാം അഞ്ജു അഭിനയിച്ചിട്ടുണ്ട്. നിലവില്‍ തമിഴ് സീരിയലുകളില്‍ സജീവമായ അഞ്ജു തന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

പതിനേഴാം വയസില്‍ വിവാഹിതയായതോടെ തന്റെ ജീവിതം കീഴ്‌മേല്‍ മറിഞ്ഞു എന്നാണ് അഞ്ജു പറയുന്നത്. പതിനേഴാം വയസ്സുള്ളപ്പോള്‍ ഒരു കന്നഡ ചിത്രത്തിനായി ബാംഗ്ലൂരിലേക്ക് പോയതോടെയാണ് ജീവിതത്തെ കീഴ്‌മേല്‍ മറിഞ്ഞത്. അവിടെ വച്ചാണ് ടൈഗര്‍ പ്രഭാകറിനെ അഞ്ജു പരിജയപ്പെടുന്നത്.

ഇവിടെ വച്ച് പ്രഭാകര്‍ അഞ്ജുവിനോട് പ്രണയം പറയുകയായിരുന്നു. ഒപ്പം വിവാഹാഭ്യര്‍ത്ഥനയും നടത്തി. അതിന് മുമ്പ് മൂന്ന് വിവാഹം കഴിച്ചിരുന്ന നടന്‍, ഭാര്യയും കുട്ടികളുമുണ്ടെന്ന് മറച്ചു വച്ച് തന്നെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കുക ആയിരുന്നു.

അന്ന് തനിക്ക് 17 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു. വിവാഹത്തിന് തയ്യാറല്ലായിരുന്നു. അന്ന് പ്രഭാകറിന് അമ്പത് വയസായിരുന്നു. ഇക്കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ അവര്‍ വേണ്ടെന്ന് പറഞ്ഞെങ്കിലും അവരുടെ വാക്ക് കേള്‍ക്കാതെ പ്രഭാകറിനൊപ്പം പോവുക ആയിരുന്നു.

ഇതിന് ശേഷം ആണ് സത്യങ്ങള്‍ പുറത്തു വരുന്നത്. അക്കാര്യം അറിഞ്ഞപ്പോള്‍ താന്‍ ഞെട്ടിപ്പോയി. എല്ലാം അറിഞ്ഞപ്പോഴേക്കും താന്‍ ഗര്‍ഭിണിയായിരുന്നെന്നും കൂടെ കഴിയാന്‍ താല്‍പര്യമില്ലാത്തതിനാല്‍ എല്ലാം ഉപേക്ഷിച്ചു. വിഷാദാവസ്ഥയില്‍ ആയിരുന്നു. സുഖം പ്രാപിച്ച് വന്നപ്പോഴാണ് സീരിയലില്‍ എത്തിയത് എന്നാണ് അഞ്ജു പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം