എന്റെ മതം അറിഞ്ഞിട്ടെന്തിനാണ്? നിങ്ങള്‍ മുസ്ലീം ആണെങ്കില്‍ തലയില്‍ തുണിയിട്ടോളൂ, ഇമ്മാതിരി ചോദ്യങ്ങളുമായി വീണ്ടും വരരുത്: അന്‍ഷിത അഞ്ജിത

കൂടെവിടെ എന്ന സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് അന്‍ഷിത അഞ്ജി. സൂര്യ കൈമള്‍ എന്ന നായികായി എത്തിയ താരം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ നടിയാണ്. തന്റെ യൂട്യൂബ് വീഡിയോക്ക് ലഭിച്ച നെഗറ്റീവ് കമന്റുകള്‍ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് താരം. തന്റെ വീട്ടിലെ നൂലുകെട്ട് ചടങ്ങിന്റെ വീഡിയോ പങ്കുവച്ചതോടെയാണ് നിരവധി നെഗറ്റീവ് കമന്റുകള്‍ എത്തിയത്. തന്റെ രണ്ടാനമ്മയുടെ വിവരങ്ങള്‍ അറിയാന്‍ എന്താണിത്ര ത്വര എന്ന് അന്‍ഷിത ചോദിക്കുന്നു.

അന്‍ഷിത അഞ്ജിയുടെ വാക്കുകള്‍:

ഞാന്‍ കുറച്ച് കലിപ്പിലാണ്. ചില പേഴ്സണല്‍ കാര്യം സംസാരിക്കാനാണ് വന്നത്. കഴിഞ്ഞ ദിവസം എന്റെ വീട്ടിലെ നൂലുകെട്ടിന്റെ വീഡിയോ ഇട്ടിരുന്നു. ആ വീഡിയോയുടെ കമന്റുകള്‍ കണ്ടിട്ട് എന്താണ് സംഭവമെന്ന് ഞാന്‍ ചിന്തിച്ചു പോയി. പൊതുവെ ഞാന്‍ നെഗറ്റീവ് കമന്റുകള്‍ക്ക് മറുപടി നല്‍കാറില്ല. അതിനെ പ്രോത്സാഹിപ്പിക്കണ്ട എന്നാണ് തീരുമാനം.

പക്ഷെ ഇത് എന്റെ വീട്ടിലെ കാര്യം ആയത് കൊണ്ട് മറുപടി തരാം എന്ന് വിചാരിക്കുകയായിരുന്നു. നിങ്ങള്‍ക്ക് അറിയാനുള്ളത് ഞാന്‍ തന്നെ അറിയിക്കുന്നതല്ലേ നല്ലത്. എന്റെ അച്ഛനും അമ്മയും വിവാഹമോചിതരാണ്. പതിനേഴ്-പതിനെട്ട് വര്‍ഷമായി അവര്‍ പിരിഞ്ഞിട്ട്. വീഡിയോയില്‍ വാപ്പയുടെ ഭാര്യ എന്ന് പറഞ്ഞ് കാണിച്ചത് അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയെയാണ്. അതിനെന്തിനാണ് ഇത്രയും ത്വര.

എന്താണ് ഇത്ര അറിയാനുള്ളതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാന്‍ യൂട്യൂബ് ചാനല്‍ തുടങ്ങിയത് എനിക്ക് നിങ്ങളോട് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് പറയാനും പങ്കുവയ്ക്കാനുമാണ്. ബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കുവന്നതേയുള്ളൂ അവര്‍ രണ്ടാം ഭാര്യയാണെന്ന്. അത് പിന്നെ വിശദീകരിച്ച് പറയാനൊന്നും എനിക്ക് ഇഷ്ടമില്ല. പറയണമോ പറയണ്ടയോ എന്നത് ഓരോരുത്തരുടേയും വ്യക്തിപരമായ തീരുമാനമാണ്.

ഹിന്ദു ആണോ മുസ്ലീം ആണോ ക്രിസ്ത്യന്‍ ആണോ എന്നാണ് മൊത്തം കമന്റും. അറിഞ്ഞിട്ടെന്തിനാണ്? ഞാന്‍ ഒരു മനുഷ്യ സ്ത്രീയാണ്. ഒരു പെണ്‍കുട്ടിയാണ്. എനിക്ക് ജാതി പറയാന്‍ ഇഷ്ടമല്ല. ഞാന്‍ പള്ളിയിലും അമ്പലത്തിലും ക്രിസ്ത്യന്‍ പള്ളിയിലും പോകും. അതെന്റെ വ്യക്തിപരമായ ഇഷ്ടമാണ്. എന്റെ ജീവിതം മറ്റുള്ളവര്‍ക്ക് ഒരു ദ്രോഹവും ചെയ്യാതെ എനിക്ക് ഇഷ്ടമായ തരത്തില്‍ ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

എനിക്ക് പറയാനുള്ളത് ഞാന്‍ യൂട്യൂബ് ചാനലിലൂടെ പറയാറുണ്ട്. പക്ഷെ ഈ കാര്യം വലിയൊരു സംഭവമാക്കി കുറേ പേര്‍ മെസേജ് അയക്കുന്നുണ്ട്. എന്റെ വീട്ടുകാര്‍ക്കും അയക്കുന്നുണ്ട്. അത് ആരാണ്, അതെന്താ അങ്ങനെ എന്നൊക്കെ ചോദിച്ചു കൊണ്ട്. അറിഞ്ഞിട്ട് എന്ത് കാര്യമാണുള്ളത്. എനിക്ക് നിങ്ങളോട് പറയാനുള്ളത് സന്തോഷമുള്ള കാര്യങ്ങളാണ്. എനിക്ക് ആരുടേയും സിമ്പതി വേണ്ട.

ഈ വീഡിയോ കണ്ട് എന്റെ ജീവിതകഥ ചോദിച്ച് പലരും കമന്റ് ചെയ്യുന്നുണ്ട്. അറിഞ്ഞിട്ട് എന്ത് കാര്യമാണ്? എന്റെ ജീവിതത്തില്‍ എനിക്ക് നിങ്ങളോട് പങ്കുവെക്കണം എന്ന് തോന്നുന്ന കാര്യം പങ്കുവെക്കും. എനിക്കാരുടേയും സിമ്പതി വേണ്ടി. എല്ലാവരും ജീവിതത്തില്‍ പൂര്‍ണമായും സന്തുഷ്ടരായിരിക്കില്ല. അവരവരുടേതായ വിഷമങ്ങളുണ്ടാകും. ഞാന്‍ എപ്പോഴും ചിരിച്ച് ഹാപ്പിയായി നടക്കുന്ന ആളാണ്.

എന്ന് കരുതി ഞാന്‍ സങ്കടപ്പെട്ടിരിക്കുന്ന സമയവുമുണ്ട്. അതൊക്കെ നമ്മുടെ വ്യക്തിപരമായ കാര്യങ്ങളാണ്. സെലിബ്രിറ്റി ആണെങ്കിലും വ്യക്തിപരമായ ജീവിതമുണ്ട്. അതില്‍ തലയിടാന്‍ പോകരുത്. എനിക്കും നിങ്ങള്‍ക്കും വ്യക്തിപരമായ കാര്യങ്ങളുണ്ടാകും. അതില്‍ നെഗറ്റീവ് കണ്ടെത്താന്‍ തുരന്ന് പോകുന്നത് എന്തിനാണ്? നെഗറ്റീവ് കമന്റിട്ടവരോട് ഇമ്മാതിരി കമന്റുകളുമായി വീണ്ടും വരരുതെന്നാണ് പറയാനുള്ളത്.

നിങ്ങളുടെ കമന്റുകള്‍ ഒരുപാട് പേരുടെ ജീവിതത്തിലും വിഷമമുണ്ടാക്കും. നമ്മളായിട്ട് എന്തിനാണ് മറ്റുള്ളവരെ വിഷമിപ്പിക്കുന്നത്. മറ്റുള്ളവരെ എങ്ങനെ സന്തോഷിപ്പിക്കാം എന്നല്ലേ ചിന്തിക്കേണ്ടത്. പിന്നെ ഞാന്‍ ഭയങ്കര ഓവര്‍ ആണെന്ന് ചിലര്‍ പറയുന്നത് കണ്ടു. അവരോട് പറയാനുള്ളത് ഞാന്‍ ഇങ്ങനെയാണ്. സൂര്യ കൈമള്‍ ഞാന്‍ ചെയ്യുന്ന കഥാപാത്രമാണ്. എല്ലായിപ്പോഴും എനിക്ക് സൂര്യ കൈമാളിയിരിക്കാന്‍ ആകില്ല.

ഞാന്‍ എപ്പോഴും ചിരിച്ചും സന്തോഷിച്ചും നടക്കാന്‍ ആണ് ആഗ്രഹിക്കുന്നത്. പിന്നെ ചിലര്‍ പറയുന്നു എല്ലാവരോടും തലയില്‍ തുണിയിടൂ എന്ന്. എന്ത് കാര്യത്തിന്? നിങ്ങള്‍ മുസ്ലീം ആണെങ്കില്‍ നിങ്ങള്‍ തലയില്‍ തുണിയിട്ടോളൂ. എന്തിനാണ് ബാക്കിയുള്ളവരെ പാഠം പഠിപ്പിക്കാന്‍ നടക്കുന്നത്. എല്ലാവര്‍ക്കും അവരവരുടെ ഇഷ്ടത്തിന് ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്.

Latest Stories

എംഎൽഎ ഉമ തോമസിന്റെ അപകടം; സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് ഹൈബി ഈഡൻ എംപി

'മുഖ്യമന്ത്രിയും മന്ത്രിമാരും തന്നെ യാത്രയാക്കാൻ വരാത്തതിൽ ദുഃഖമില്ല,കേരളവുമായുള്ള ബന്ധം തുടരും'; ആരിഫ് മുഹമ്മദ് ഖാൻ

തലച്ചോറിനും ശ്വാസകോശത്തിനും പരിക്ക്, ഉമ തോമസ് 24 മണിക്കൂർ നിരീക്ഷണത്തിൽ

എംഎൽഎ ഉമ തോമസ് വെന്റിലേറ്ററിൽ

കശ്മീരിൽ കനത്തമഞ്ഞുവീഴ്ചയിൽ കുടുങ്ങിയ വിനോദസഞ്ചാരികൾക്ക് തുണയായി ജാമിയ മസ്ജിദ്

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് 2025: ആദ്യ ഫൈനലിസ്റ്റ് ആരെന്നതില്‍ സ്ഥിരീകരണമായി

ഇന്ത്യന്‍ ടീമില്‍ വിശ്വസിക്കാവുന്ന ഒരു കളിക്കാരന്‍, ഇന്നത്തെ ക്രിക്കറ്റ് ലോകത്ത് താരതമ്യം ചെയ്യാന്‍ മറ്റൊരു താരമില്ലാത്ത താരം!

കലൂർ സ്റ്റേഡിയത്തിൽ നിന്ന് വീണ് എംഎൽഎ ഉമ തോമസിന് ഗുരുതര പരിക്ക്

നസീബിന്റെ ചുമലിലേറി 'കശ്മീരും കടന്ന്' കേരളം; സന്തോഷ് ട്രോഫി സെമി ഫൈനലിൽ ഇന്ന് മണിപ്പൂരിനെ നേരിടും

'സാമാന്യ മര്യാദ പോലും കാട്ടിയില്ല'; ഗവർണറെ യാത്രയാക്കാൻ സർക്കാർ പ്രതിനിധി ചെല്ലാതിരുന്നത് ലജ്ജാകരമെന്ന് വി മുരളീധരൻ