ബാഹുബലിയല്ല ബാഗമതി: മുന്‍ ചിത്രങ്ങളുമായുള്ള താരതമ്യങ്ങളെ തള്ളി അനുഷ്ക്ക

തന്റെ പുതിയ ചിത്രം ബാഗമതിയ്ക്ക് ബാഹുബലി, അരുന്ധതി, രുദ്രാമാദേവി എന്നീ ചിത്രങ്ങളുമായി സാമ്യമില്ലെന്ന് തെന്നിന്ത്യന്‍ താരസുന്ദരി അനുഷ്‌ക ഷെട്ടി. ചിത്രത്തിന്റെ ട്രെയിലറും പോസ്റ്ററും ഗാനങ്ങളുമൊക്കെ നടിയുടെ മുന്‍ ഹിറ്റ് ചിത്രങ്ങളുമായുള്ള താരതമ്യത്തിലാണെത്തിയത്. എന്നാല്‍ ബാഹുബലി തന്റെ ജീവിതത്തില്‍ വിസ്മരിയ്ക്കാന്‍ സാധിക്കാത്ത ചിത്രമാണെന്നും എന്നാല്‍ പുതിയ ചിത്രം ബാഗമതിയെ അതിനോട് ചേര്‍ത്തു കാണേണ്ടതില്ലെന്നും അനുഷ്ക്ക പറഞ്ഞു.

ബാഗമതിയ്ക്ക് തനതായ ഒരു കഥയുണ്ട്. ശക്തമായ കഥാപാത്രങ്ങളുണ്ട്. അതുപോലെ തന്നെ വളരെ വ്യത്യസ്തമായ കഥാശൈലിയുമുണ്ട്. അനുഷ്‌ക പറഞ്ഞു. എന്റെ തെരഞ്ഞെടുപ്പുകള്‍ വലിയ കണക്കുകൂട്ടലുകള്‍ക്കു ശേഷം എടുക്കുന്നതൊന്നുമല്ല. എങ്കിലും ശക്തമായ സ്ത്രീകഥാപാത്രങ്ങള്‍ മാത്രമേ തിരഞ്ഞെടുക്കാറുള്ളു.

Read more

അത് കൊമേഴ്‌സ്യല്‍ സിനിമയാകട്ടെ , മറ്റേതെങ്കിലും വിഭാഗത്തില്‍ പെടുന്ന ചിത്രങ്ങളാവട്ടെ. അത് അവതരിപ്പിക്കുമ്‌പോള്‍ നമുക്ക് തന്നെ മനസില്‍ ഒരു സന്തോഷം തോന്നണം. അവിടെയാണ് ജയം. ഒരു നല്ല തിരക്കഥ വായിക്കുമ്‌പോള്‍ ഞാന്‍ അതിന്റെ സംവിധായകനെയും നടനെയും കൂടി വിലയിരുത്താറുണ്ട്. എന്തായാലും ബാഗമതി പ്രേക്ഷകര്‍ക്കു മുന്നില്‍ ഒരു ദൃശ്യവിസ്മയമായിരിക്കും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത രീതിയില്‍ കഥ പറയുന്ന ഒരു ചിത്രമായിരിക്കും ഇത് അനുഷ്‌ക കൂട്ടിചേര്‍ത്തു.