മമ്മൂക്കയുടെ ദേഹത്ത് തുപ്പല്‍ തെറിച്ചാലോ എന്ന് വിചാരിച്ച് റിഹേഴ്‌സല്‍ ചെയ്യാന്‍ വരെ മടിയായിരുന്നു: അനുശ്രീ

ലാല്‍ജോസിന്റെ ‘ഡയമണ്ട് നെക്ലേസ്’ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് അനുശ്രീ. ചിത്രത്തിലെ രാജശ്രീ എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. ‘മധുരരാജ’യില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങളാണ് അനുശ്രീ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്.

മധുരരാജയില്‍ വാസന്തി എന്ന കഥാപാത്രമായി ഇതുവരെ ചെയ്തതില്‍ നിന്നും വ്യത്യസ്തമായൊരു വേഷത്തിലാണ് അനുശ്രീ എത്തിയത്. ചിത്രത്തില്‍ മമ്മൂട്ടിയോട് അനുശ്രീ ദേഷ്യപ്പെടുന്ന സീനുകളുണ്ട്. എന്നാല്‍ ആ സീനുകള്‍ ചെയ്യാന്‍ തനിക്ക് മടിയായിരുന്നു, മമ്മൂക്ക നിര്‍ബന്ധിച്ചിട്ടാണ് അത് ചെയ്തത് എന്നാണ് അനുശ്രീ പറയുന്നത്.

”മമ്മൂക്കയുടെ ദേഹത്ത് തുപ്പല്‍ തെറിച്ചാലോയെന്ന് വിചാരിച്ച് മധുരരാജയിലെ ചീത്ത പറഞ്ഞ് ആട്ടുന്ന സീനില്‍ റിഹേഴ്‌സല്‍ ചെയ്യാന്‍ പോലും മടിയായിരുന്നു. പക്ഷെ മമ്മൂക്ക ധൈര്യം തന്ന് ചെയ്യിപ്പിച്ചു” എന്നാണ് അനുശ്രീയുടെ വാക്കുകള്‍. 2019 ഏപ്രില്‍ ആണ് ചിത്രം റിലീസ് ചെയ്തത്.

27 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം 100 കോടി കളക്ഷന്‍ നേടിയിരുന്നു. മമ്മൂട്ടിക്കൊപ്പം ജഗപതി ബാബു, ജയ്, സിദ്ദിഖ്, നെടുമുടി വേണു, വിജയരാഘവന്‍, സലിം കുമാര്‍, മഹിമ നമ്പ്യര്‍, അന്ന രാജന്‍, വിനയ പ്രസാദ്, ചരണ്‍ രാജ് തുടങ്ങി നിരവധി താരങ്ങളും അണിനിരന്നിരുന്നു.

Latest Stories

ഇന്‍ഡസ്ട്രിയിലുള്ള ആരും എന്നെ സഹായിച്ചില്ല, ധ്രുവനച്ചത്തിരം റിലീസ് വൈകുന്നത് എന്താണെന്ന് പോലും ചോദിച്ചില്ല: ഗൗതം മേനോന്‍

പിവി അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു; ലക്ഷ്യം തൃണമൂൽ കോൺ​ഗ്രസിൻ്റെ രാജ്യസഭാ സീറ്റോ?

" സഞ്ജു സാംസൺ ചാമ്പ്യൻസ് ട്രോഫി ടീമിൽ ഉണ്ടാവില്ല"; ആകാശ് ചോപ്രയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ ഇങ്ങനെ

സിപിഐഎം ജില്ലാ സമ്മേളനത്തിൽ നിന്ന് വിട്ടുനിന്ന ജി സുധാകരൻ ലീഗ് വേദിയിൽ പങ്കെടുക്കാൻ ഒരുങ്ങുന്നു

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറ് ജില്ലകൾക്ക് നാളെ അവധി

"സഞ്ജുവിന് പകരം റിഷഭ് പന്തിനെ ടീമിൽ എടുത്താൽ കോമഡി ആകും"; ഹർഭജൻ സിംഗിന്റെ വാക്കുകൾ വൈറൽ; സംഭവം ഇങ്ങനെ

'ഞങ്ങൾ സ്പാനിഷ് കപ്പ് ഇങ് എടുക്കുവാ'; എൽ ക്ലാസിക്കോ ഫൈനലിൽ റയലിനെ തകർത്ത് കപ്പ് ജേതാക്കളായി ബാഴ്‌സലോണ

ലോസ് ഏഞ്ചൽസിലെ തീപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 24 ആയി; അപകടത്തിന് തീവ്രത കൂട്ടി 70 മൈൽ വേഗതയിൽ കാറ്റ് വീശുമെന്ന് റിപ്പോർട്ട്

നടി ഹണി റോസിനെ അപമാനിച്ചെന്ന പരാതിയിൽ രാഹുൽ ഈശ്വറിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പീച്ചി ഡാമിന്റെ റിസർവോയറിൽ അപകടത്തിൽപ്പെട്ട 16-കാരി മരണപ്പെട്ടു; മൂന്ന് പേർ ഗുരുതരാവസ്ഥയിൽ