ഷൈന്‍ എന്നോടും ലൈംഗികച്ചുവയോടെ സംസാരിച്ചു, വെള്ളപ്പൊടി തുപ്പിയത് എന്റെ മുന്നില്‍ വച്ച്, വിന്‍ പറഞ്ഞതെല്ലാം സത്യമാണ്: നടി അപര്‍ണ ജോണ്‍സ്

ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ വിന്‍സി അലോഷ്യസ് ആരോപിച്ചതെല്ലാം സത്യമാണെന്ന് നടി അപര്‍ണ ജോണ്‍സ്. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ വച്ച് ഷൈന്‍ വെള്ളപ്പൊടി തുപ്പിയത് തന്റെയും മുന്നില്‍ വച്ചാണെന്നും തന്നോടും ലൈംഗികച്ചുവയോടെ മോശമായി സംസാരിച്ചെന്നും അപര്‍ണ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

ലൈംഗികച്ചുവയോടെ സംസാരിച്ചു. ചിത്രീകരണത്തിനിടെ ബുദ്ധിമുട്ടുണ്ടായി. താനും കൂടെ ഇരിക്കുമ്പോഴാണ് ഷൈന്‍ വെള്ളപൊടി മേശപ്പുറത്തേക്ക് തുപ്പിയത്. വിന്‍സി പങ്കുവെച്ച അനുഭവം 100 ശതമാനം ശരിയാണ്. സാധാരണ ഒരാള്‍ ഇടപെടുന്നത് പോലെയല്ല ഷൈന്‍ പെരുമാറുന്നത്. ശരീരഭാഷയിലും സംസാരത്തിലും വല്ലാത്ത എനര്‍ജിയാണ്.

പരസ്പരം ബന്ധമില്ലാത്ത രീതിയിലാണ് സംസാരിക്കുന്നത്. സ്ത്രീകളുള്ളപ്പോള്‍ അശ്ലീലം കലര്‍ന്ന രീതിയിലാണ് സംസാരിക്കുന്നത്. സിനിമയിലെ ഐസി അംഗം അഡ്വ. സൗജന്യ വര്‍മയോട് താന്‍ പരാതിപ്പെട്ടിരുന്നു. തന്റെ പരാതിയില്‍ ഉടന്‍ തന്നെ ക്രൂ പരിഹാരം കാണുകയും ചെയ്തു.

പിറ്റേ ദിവസത്തെ സീനുകള്‍ തലേ ദിവസം തന്നെ ചിത്രീകരിച്ച് തന്നെ സുരക്ഷിതമായി പറഞ്ഞയച്ചു എന്നാണ് അപര്‍ണ പറയുന്നത്. അതേസമയം, ഷൈന്‍ ലഹരി ഉപയോഗിക്കുന്നത് നിര്‍ത്തുന്നത് സിനിമയില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നാണ് വിന്‍സിയുടെ ആവശ്യം. നിലവില്‍ ഷൈനിന് ഒരു അവസരം കൂടി നല്‍കിയിരിക്കുകയാണ് സിനിമാ സംഘടനകള്‍.

ഇനിയും ഇത് ആവര്‍ത്തിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് ഫെഫ്ക വ്യക്തമാക്കിയത്. ഐസിസിക്ക് മുമ്പില്‍ ഹാജരായ ഷൈന്‍ വിന്‍സിയോട് ക്ഷമ പറഞ്ഞു. ഫിലിം ചേംബറിന് മുമ്പാകെയും ഷൈനും വിന്‍സിയും ഹാജരായിരുന്നു. നിയമപരമായി മുന്നോട്ട് പോകാന്‍ താല്‍പര്യമില്ല എന്നാണ് വിന്‍സിയുടെ തീരുമാനം.

Read more