ഇതിലും ഭേദം എനിക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആയിരുന്നില്ലേ: അര്‍ച്ചന കവി

ബിഗ് ബോസ് മലയാളം സീസണ്‍ 3യെ കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുകയാണ്. അടുത്ത മാസത്തോടെ സീസണ്‍ 3 എത്തും എന്ന സൂചനകളും പുറത്തു വരുന്നുണ്ട്. ഇതിനിടെ മത്സരാര്‍ത്ഥികളുടെ പേരുകളും പ്രചരിക്കുന്നുണ്ട്. വ്യവസായികള്‍, സിനിമ-സീരിയല്‍ താരങ്ങള്‍, യൂട്യൂബര്‍മാര്‍ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ പേരുകളാണ് സാദ്ധ്യതാ ലിസ്റ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

നടി അര്‍ച്ചന കവിയുടെ പേരും ഈ ലിസ്റ്റില്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. ഈ പ്രചാരണങ്ങള്‍ക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് താരം. ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തിനൊപ്പം ആരാധകരുമായി സംവദിക്കുന്നതിന്റെ ഇടയിലാണ് ചേച്ചി ബിഗ് ബോസിലേക്കുണ്ടോ എന്ന ഒരാളുടെ ചോദ്യത്തിന് അര്‍ച്ചന മറുപടി നല്‍കിയത്.

“”ഇതിലും ഭേദം എനിക്ക് വട്ടുണ്ടോ എന്ന് ചോദിക്കുന്നത് ആയിരുന്നില്ലേ നല്ലത്”” എന്നാണ് അര്‍ച്ചന മറുപടി നല്‍കിയത്. അതേസമയം, ബോബി ചെമ്മണ്ണൂര്‍, കരിക്ക് താരം അനു കെ. അനിയന്‍, യൂട്യൂബര്‍ അര്‍ജുന്‍, ദിയ കൃഷ്ണ, റിമി ടോമി എന്നീ താരങ്ങളും തങ്ങള്‍ ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരുന്നു.

Read more

ബിഗ് ബോസ് രണ്ടാമത്തെ സീസണ്‍ അവസാനിച്ച് ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോഴാണ് സീസണ്‍ 3 എത്തുന്നത്. ചെന്നൈ ഇവിപി ഫിലിം സിറ്റിയിലെ സെറ്റിലായിരുന്നു രണ്ടാം സീസണ്‍ ചിത്രീകരിച്ചിരുന്നത്. എന്നാല്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ ഷോ പൂര്‍ത്തിയാക്കാനാവാതെ മത്സരാര്‍ത്ഥികളെ തിരിച്ചയക്കുകയായിരുന്നു. നിലവില്‍ സീസണ്‍ 3യിലേക്കുള്ള മത്സരാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് നടക്കുകയാണ്.