ആരും സിനിമയിലേക്ക് വിളിക്കാറില്ല എന്നതാണ് സത്യം, സിനിമയിലെ സൗഹൃദങ്ങളുടെ ഭാഗമല്ലാത്തതിനാലാണ്..: ആര്യ

അവതാരകയായി ഏറെ ശ്രദ്ധ നേടിയ താരമാണ് ആര്യ. സിനിമയിലും സീരിയലുകളിലും താരം സജീവമാണ്. എങ്കിലും അധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടില്ല. തനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടാത്തതു കൊണ്ടാണ് അഭിനയിക്കാത്തത് എന്നാണ് ആര്യ ഇപ്പോള്‍ പറയുന്നത്.

‘അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചെങ്കിലും അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലല്ലോ?’ എന്ന ചോദ്യത്തോടാണ് ആര്യ പ്രതികരിച്ചത്. ”ആരും വിളിക്കാറില്ല എന്നതാണ് സത്യം. എനിക്ക് അധികം സിനിമാ അവസരങ്ങള്‍ കിട്ടിയിട്ടില്ല. സൗഹൃദ വലയങ്ങളാണ് മലയാള സിനിമയെ കണക്ട് ചെയ്യുന്നതെന്നു തോന്നിയിട്ടുണ്ട്.”

”അപ്പോള്‍ ആ കൂട്ടുകെട്ടില്‍ ആയിരിക്കും സിനിമകളൊരുങ്ങുക. അതുപക്ഷേ ഒരു പ്രശ്‌നമായി ചൂണ്ടിക്കാണിക്കാനാകില്ല. ഓരോരുത്തരും അവര്‍ക്കു കംഫര്‍ട്ടബിള്‍ ആയിട്ടുള്ള ആളുകളെയായിരിക്കുമല്ലോ അഭിനയിക്കാന്‍ ക്ഷണിക്കുക. ഞാന്‍ ഒരു സൗഹൃദവലയത്തിന്റെയും ഭാഗമല്ല.”

”ചിലപ്പോള്‍ അതുകൊണ്ടായിരിക്കാം അവസരങ്ങള്‍ കുറഞ്ഞത്. എനിക്ക് നായികയായി അഭിനയിക്കണമെന്നൊന്നുമില്ല. കുഞ്ഞിരാമായാണത്തിലെ മല്ലിക എന്ന എന്റെ കഥാപാത്രം ഇന്നും ആളുകള്‍ ഓര്‍ത്തിരിക്കുന്നതാണ്. അത്തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ എപ്പോഴും ഇഷ്ടമാണ്” എന്നാണ് മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ആര്യ പറയുന്നത്.

അതേസമയം, ’90 മിനിറ്റ്‌സ്’ എന്ന ചിത്രമാണ് താരത്തിന്റെതായി ഇനി റിലീസിന് ഒരുങ്ങുന്നത്. ആര്യ ആദ്യമായി നായികയാകുന്ന ചിത്രമാണ് 90 മിനിറ്റ്‌സ്. ഹാസ്യ വേഷങ്ങള്‍ മാത്രം ചെയ്ത തനിക്ക് നായികയാകാനുള്ള അവസരം ലഭിച്ചപ്പോള്‍ വലിയ എക്‌സൈറ്റ്‌മെന്റ് ആണ് തോന്നിയതെന്നു ആര്യ പറയുന്നുണ്ട്.

Latest Stories

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി