ഭര്‍ത്താവിന് കാപ്പിയിട്ട് കൊടുത്ത് സംസാരിച്ചിരിക്കുന്ന റൊമാന്റിക് ലൈഫ് വേണം, വീണ്ടും കല്യാണം കഴിക്കാന്‍ ഭയങ്കരമായി ആഗ്രഹിക്കുന്നു: ആര്യ

വീണ്ടും വിവാഹിതയാകാന്‍ ഒരുപാട് ആഗ്രഹിക്കുന്നുണ്ടെന്ന് നടിയും അവതാരകയുമായ ആര്യ. സ്ത്രീകള്‍ക്ക് ഒറ്റയ്ക്ക് നിന്നൂടെ എന്ന് പലരും പറയും പക്ഷെ തനിക്ക് ഒരു കൂട്ട് വേണമെന്നുണ്ട്. കല്യാണം കഴിച്ചിട്ടുള്ള ഒരു റൊമാന്റിക് ലൈഫ് ആണ് താന്‍ ആഗ്രഹിക്കുന്നത്. പക്ഷെ അത് നടക്കുമോ എന്ന് തനിക്ക് അറിയില്ല എന്നാണ് ആര്യ പറയുന്നത്.

”പുതിയൊരു വിവാഹത്തെപ്പറ്റി രണ്ട് വര്‍ഷമായി ഞാന്‍ ആഗ്രഹിക്കുന്നു, ആ ഒരു ജീവിതം ഞാന്‍ ഒരുപാട് മിസ് ചെയ്യുന്നുണ്ട്, ജോലി കഴിഞ്ഞു വരുമ്പോള്‍ ഒരു ഗ്ലാസ് കാപ്പിയിട്ട് ഭര്‍ത്താവിന് കൊടുത്ത് രണ്ടാളും വര്‍ത്തമാനം പറഞ്ഞിരിക്കുന്ന, ഒരു റൊമാന്റിക് ലൈഫ് ആണ് ഞാന്‍ ആഗ്രഹിക്കുന്നത്, പക്ഷേ അത് നടക്കുമോ എന്ന് എനിക്ക് അറിയില്ല” എന്നാണ് ആര്യ പറയുന്നത്.

അതേസമയം, നേരത്തെയും വീണ്ടും വിവാഹിതയാകാനുള്ള തന്റെ ആഗ്രഹത്തെ കുറിച്ച് ആര്യ തുറന്നു പറഞ്ഞിരുന്നു. ആദ്യ വിവാഹം പിരിഞ്ഞതിനെ കുറിച്ച് പലപ്പോഴായി ആര്യ തന്നെ സംസാരിച്ചിട്ടുണ്ട്. തന്നെ വിഷാദത്തിലേക്ക് തള്ളിവിട്ട ബ്രേക്കപ്പിനെക്കുറിച്ചും നടി സംസാരിച്ചിട്ടുണ്ട്. ഇതിന് ശേഷം വീണ്ടും പ്രണയത്തിലായെന്നും എന്നാല്‍ അയാള്‍ തന്നെ ചതിച്ച് തന്റെ അടുത്ത സുഹൃത്തിനൊപ്പം പോയെന്നും നടി വെളിപ്പെടുത്തിയിരുന്നു.

അടുത്തിടെ ഒരു ആരാധകന് നല്‍കിയ മറുപടിയില്‍ 2025ല്‍ വിവാഹം ചെയ്യണം എന്നാണ് തന്റെ ആഗ്രഹമെന്നും ആര്യ വ്യക്തമാക്കിയിരുന്നു. നടി അര്‍ച്ചന സുശീലന്റെ സഹോദരന്‍ രോഹിത് സുശീലന്‍ ആയിരുന്നു ആര്യയുടെ ഭര്‍ത്താവ്. ഇവര്‍ക്ക് റോയ എന്ന മകളുമുണ്ട്. മകള്‍ക്കൊപ്പമുള്ള നിമിഷങ്ങള്‍ ആര്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുമുണ്ട്.

Latest Stories

അഞ്ചോ ആറോ പേര്‍ എന്നെ ലൈംഗികചൂഷണത്തിന് ഇരയാക്കി..; കണ്ണീരോടെ വരലക്ഷ്മി, റിയാലിറ്റി ഷോയ്ക്കിടെ വെളിപ്പെടുത്തല്‍

IPL 2025: എടാ നിന്റെ കൂട്ടുകാരനെ അടിച്ചവനെയാണ് നീ അഭിനന്ദിച്ചത്, കാണിച്ച പ്രവർത്തി മോശം; രാജസ്ഥാൻ താരത്തിനെതിരെ ബ്രാഡ് ഹോഡ്ജ്

മുത്തോലി പഞ്ചായത്തിലെ യുഡി ക്ലർക്കിനെ കാണാനില്ല; ബസിൽ കയറി പോകുന്ന ദൃശ്യങ്ങൾ പുറത്ത്

പ്രസിഡന്റിനെതിരായ പ്രതിഷേധം: നൂറുകണക്കിന് അക്കൗണ്ടുകൾ പൂട്ടണമെന്ന് തുർക്കി; സർക്കാരിനെതിരെ കേസ് ഫയൽ ചെയ്ത് എക്സ്

വര്‍ഗീയത അവിടെ നിക്കട്ടെ.. 'എമ്പുരാന്‍' ഓപ്പണിങ് കളക്ഷന്‍ എത്ര? 50 കോടി കടന്നോ? കണക്കുകള്‍ ഇങ്ങനെ..

'കേന്ദ്ര വനംമന്ത്രിയുടെ കേരള സന്ദർശനം പ്രഹസനമാകരുത്'; മന്ത്രി എ കെ ശശീന്ദ്രൻ

പൊലീസുകാർക്ക് നേരെ യുവതിയുടെ ക്രൂരമർദ്ദനം; എസ്ഐയുടെ മൂക്കിടിച്ച് തകർത്തു, നാല് പേർക്ക് പരിക്ക്

മരിച്ച ശേഷം നിയമനം; ആത്മഹത്യ ചെയ്‌ത അധ്യാപിക അലീന ബെന്നിക്ക് ഒടുവിൽ നിയമനാംഗീകാരം

വ്യപാര യുദ്ധം രൂക്ഷമാകുന്നു; കാനഡ-യുഎസ് ബന്ധങ്ങളുടെ ഒരു യുഗം അവസാനിച്ചുവെന്ന് പ്രധാനമന്ത്രി മാർക്ക് കാർണി

രാവിലെ റിലീസ് നടന്നില്ല, വൈകിട്ട് തിയേറ്ററിലെത്തി ആഘോഷമാക്കി വിക്രം; ഒടുവില്‍ ഓട്ടോയില്‍ മടക്കം, വീഡിയോ