ആ കുറ്റബോധം കൊണ്ട് മുന്നോട്ട് പോവാന്‍ ബുദ്ധിമുട്ടായി, എന്റെ മറ്റൊരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്‌നമായത്: ആര്യ

തന്റെ ഡിവോഴ്‌സിന് കാരണം താന്‍ തന്നെയാണെന്ന് നടിയും അവതാരകയുമായ ആര്യ. വിവാഹം കഴിക്കുമ്പോള്‍ ശരിക്കും പതിനെട്ട് വയസേ തനിക്ക് ഉണ്ടായിരുന്നുള്ളു. ഒമ്പത് വര്‍ഷം ഒരുമിച്ച് ജീവിച്ചു. താനാണ് ആ റിലേഷന്‍ഷിപ്പില്‍ നിന്നും ആദ്യം പിന്നോട്ട് മാറുന്നത് എന്നാണ് ആര്യ പറയുന്നത്.

വിവാഹം കഴിക്കുമ്പോള്‍ ശരിക്കും പതിനെട്ട് വയസേ തനിക്കുള്ളു. ശേഷം ഒമ്പത് വര്‍ഷം ഒരുമിച്ച് ജീവിച്ചു. ആ ബന്ധത്തിലുണ്ടായ മകളാണ് റോയ. അവള്‍ക്കിപ്പോള്‍ പതിനൊന്ന് വയസായി. വളരെ സൗഹൃദത്തോട് കൂടിയാണ് രോഹിത്തുമായി വേര്‍പിരിഞ്ഞത്. എങ്കിലും എല്ലാ ആവശ്യത്തിനും മകളുടെ കൂടെ അച്ഛനായി രോഹിത്തുണ്ട്.

കാണണമെന്ന് അവള്‍ വിചാരിച്ചാല്‍ രാവിലെ അദ്ദേഹം ഇവിടെ എത്തും. അവിടെയും പോയി മകള്‍ താമസിക്കാറുണ്ട്. തങ്ങള്‍ തന്നെ തീരുമാനിച്ചാണ് വിവാഹമോചനം നേടിയത്. സത്യസന്ധമായി പറഞ്ഞാല്‍ തന്റെ ഭാഗത്തായിരുന്നു തെറ്റ്. അത് മനസിലായപ്പോള്‍ താന്‍ തന്നെയാണ് റിലേഷന്‍ഷിപ്പില്‍ നിന്നും ആദ്യം പിന്നോട്ട് മാറുന്നത്.

തങ്ങള്‍ക്കിടയില്‍ ഒരു കുഞ്ഞുണ്ടെന്ന് അറിയാമായിരുന്നു. പക്ഷേ ആ കുറ്റബോധം കൊണ്ട് മുന്നോട്ട് പോവാന്‍ വളരെ ബുദ്ധിമുട്ടായി. അദ്ദേഹം തന്നെക്കാളും നല്ലൊരാളെ അര്‍ഹിക്കുന്നുണ്ടെന്ന് തോന്നി. ഒരു റിലേഷന്‍ഷിപ്പ് തന്നെയാണ് പ്രശ്നമായത്. ഇക്കാര്യം രോഹിത്തിനോട് പറഞ്ഞിട്ടുണ്ട്.

വിവാഹമോചനത്തിന് ശേഷം താന്‍ വേറെ റിലേഷനിലായി. രോഹിത്തും വേറെ റിലേഷനിലേക്ക് പോയി. ഇപ്പോള്‍ അദ്ദേഹം വിവാഹം കഴിച്ച് ജീവിക്കുകയാണ്. അതൊക്കെ വളരെ സൗഹൃദത്തോട് കൂടിയാണ് താന്‍ കാണുന്നത്. തങ്ങള്‍ക്കിടയില്‍ യാതൊരു ശത്രുതയുമില്ല എന്നാണ് ആര്യ ഒരു ഷോയ്ക്കിടെ വ്യക്തമാക്കിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം