ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഉണ്ടാവുന്ന ‘ആര്‍മി’ ഗ്രൂ്പുകള്‍ ബിസിനസിന്റെ ഭാഗമാണെന്ന് നടിയും അവതാരകയുമായ ആര്യ. ഈ ഫെയ്ക്ക് അക്കൗണ്ടുകള്‍ക്ക് പെയ്‌മെന്റ് നടക്കുന്നുണ്ട്. ഒരു മത്സരാര്‍ഥിക്ക് വേണ്ടി പ്രമോഷന്‍ കോണ്‍ട്രാറ്റ് ഏറ്റെടുത്ത് നടത്തുന്ന ബിസിനസ് സ്ഥാപനങ്ങളാണ് ഇതിന് പിന്നില്‍ എന്നും അറയ്ക്കുന്ന തരത്തിലുള്ള കമന്റുകള്‍ താന്‍ കേട്ടിട്ടുണ്ടെന്നുമാണ് ആര്യ പറയുന്നത്.
‘പൊങ്കാല’ എന്ന വാക്ക് തന്നെ വന്നത് ബിഗ് ബോസ് ഷോ തുടങ്ങിയതിന് ശേഷമാണ്. ഏറ്റവും കൂടുതല്‍ വിമര്‍ശനങ്ങളും കമന്റുകളിലൂടെയാണ് വന്നിട്ടുള്ളത്. അതില്‍ തന്റെ കുഞ്ഞിനെ പോലും വെറുതേ വിട്ടില്ല. വളരെ മോശം കന്റുകളായിരുന്നു. അതിലൊന്നും ആരും കരുണ കാണിച്ചില്ല.
ഫേക്ക് അക്കൗണ്ടുകളാണ് കൂടുതലും. ബിഗ് ബോസിന്റെ പുതിയൊരു സീസണ്‍ തുടങ്ങുന്നതിനൊപ്പം തന്നെ തുടങ്ങുന്നതാണ് ഈ ഫേക്ക് അക്കൗണ്ടുകളും. ബിഗ് ബോസ് തുടങ്ങുമ്പോള്‍ ഒരു ഗ്യാങ് ആരംഭിക്കുകയാണ്. അതിലേക്ക് പിള്ളേരേ റിക്രൂട്ട് ചെയ്യുകയാണ്. ഇതൊരു ആര്‍മ്മിയാണ്. ശരിക്കും ബിസിനസാണ് നടക്കുന്നത്.
ഇതിനകത്ത് പെയ്മെന്റുകള്‍ നടക്കുന്നുണ്ട്. ഒരു കമ്പനിയുടെ മാര്‍ക്കറ്റിങ് ഹെഡ് ആണ് ഇതിനെ നയിക്കുന്നത്. ഒരു മത്സരാര്‍ഥിയ്ക്ക് വേണ്ടി പ്രൊമോഷന്‍ കോണ്‍ട്രാക്ട് എടുക്കും. ലക്ഷങ്ങള്‍ക്കാണ് ഈ കോണ്‍ട്രാക്ട് എടുക്കുന്നത്. അതിലേക്ക് പഠിക്കുന്ന പിള്ളേരെ ആഡ് ചെയ്യും. തന്നെ കുറിച്ച് വളരെ മോശമായി കമന്റിട്ടതിന്റെ പേരില്‍ പിടിച്ച പിള്ളേരില്‍ നിന്നും ഇത് നേരിട്ട് അറിഞ്ഞിട്ടുണ്ട്.
പൊലീസ് അന്വേഷിച്ചപ്പോഴാണ് ഇതിനെ പറ്റി ഒരു കുട്ടി തന്നെ പറഞ്ഞത്. ആഴ്ചയില്‍ ഇത്രയും രൂപ വീതം അവര്‍ക്ക് പോക്കറ്റ് മണി തരാമെന്ന് പറഞ്ഞത് കൊണ്ട് ചെയ്തതാണ് പോലും. അതല്ലാതെ ആ ചേച്ചിയുടെ അടുത്ത് ഞങ്ങള്‍ക്ക് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല എന്നാണ് ആ കുട്ടി പറഞ്ഞത്.
Read more
ഇതിന് പുറമേ സമാനമായ രീതിയില്‍ മോശം പറഞ്ഞ കുറേ പേരോട് താന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിട്ടുണ്ട്. അവരില്‍ പലരും ഇത്തരത്തില്‍ കാശ് വാങ്ങിയിട്ടാണ് നെഗറ്റീവായി കമന്റിട്ടിരിക്കുന്നത്. പിന്നെ ചിലര്‍ ടൈം പാസിന് വേണ്ടി ചെയ്യുന്നതാണെന്നും പറഞ്ഞിട്ടുണ്ട് എന്നും ആര്യ ഫ്‌ളവേഴ്‌സ് ഒരു കോടി ഷോയില്‍ പങ്കെടുത്ത് പറഞ്ഞു.