ഖുശിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി വേണമെന്ന് ഉണ്ടായിരുന്നു, ജാനുമായി മൂന്ന് വര്‍ഷത്തോളം ലിവിംഗ് ടുഗദര്‍ എന്ന് പറയാവുന്ന ബന്ധമായിരുന്നു: ആര്യ

ബിഗ് ബോസ് ഷോയില്‍ വച്ച് താന്‍ ജാന്‍ എന്ന് വിളിക്കുന്ന വ്യക്തിയുമായി പ്രണയത്തിലാണെന്ന് നടിയും അവതാരകയുമായ ആര്യ തുറന്നു പറഞ്ഞിരുന്നു. ഷോയില്‍ നിന്ന് പുറത്തു വന്നതിനു ശേഷം ജാനുമായി പിരിഞ്ഞെന്നും തന്റെ അടുത്ത സുഹൃത്തുമായി അയാള്‍ റിലേഷനില്‍ ആയെന്നും ആര്യ വ്യക്തമാക്കിയിരുന്നു. ജാനുമായി ലിവിംഗ ടുഗദെര്‍ പോലെത്തെ ബന്ധമായിരുന്നുവെന്നാണ് ആര്യ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

നമ്മളെ സ്നേഹിക്കുകയും കരുതുകയും ചെയ്യുന്ന ഒരാളുമായി ജീവിതം പങ്കുവെക്കാന്‍ ഏത് പെണ്‍കുട്ടിയാണ് ആഗ്രഹിക്കാത്തത്. ഖുശിക്ക് കൂട്ടായി ഒരു കുഞ്ഞ് കൂടി വേണം എന്ന് ഉണ്ടായിരുന്നു. ആദ്യ വിവാഹം പിരിഞ്ഞ് കഴിഞ്ഞ് ജാന്‍ ജീവിതത്തിലേക്ക് വന്നപ്പോള്‍ അതൊക്കെയായിരുന്നു മനസില്‍. പക്ഷേ എല്ലാം തകര്‍ന്നു.

ബഡായ് ബംഗ്ലാവിലെ പൊട്ടത്തരം മാത്രം പറയുന്ന കഥാപാത്രമാണ് താനെന്ന് എല്ലാവരും കരുതി. ബിഗ് ബോസില്‍ എത്തിയപ്പോള്‍ ആ ധാരണ മാറി. റിയാലിറ്റി ഷോയിലെ തന്റെ പ്രകടനങ്ങളും സ്വഭാവവുമാണ് ജാനുമായിട്ടുള്ള ബന്ധം തകരാന്‍ കാരണമെന്ന് ചിലര്‍ കുറ്റപ്പെടുത്തിയിരുന്നു. അത് ശരിയല്ല. അകലുന്നു എന്ന തോന്നല്‍ അതിന് മുമ്പേ ഉണ്ടായിരുന്നു.

ജാനുമായി മൂന്ന് വര്‍ഷത്തോളം ഉണ്ടായിരുന്ന ബന്ധം ലിവിംഗ് ടുഗദര്‍ എന്ന് പറയാവുന്ന അത്ര അടുപ്പമായിരുന്നു. അദ്ദേഹം ദുബായിലാണ്. നാട്ടില്‍ വരുമ്പോള്‍ താമസിച്ചിരുന്നതൊക്കെ തന്റെ വീട്ടിലാണ്. തന്നെക്കാള്‍ നന്നായി മോളെ കെയര്‍ ചെയ്യുന്നു എന്ന് പോലും തോന്നിയിട്ടുണ്ട്. റിയാലിറ്റി ഷോ കഴിഞ്ഞ് വന്ന ഉടന്‍ കല്യാണം കഴിക്കാമെന്നാണ് കരുതിയിരുന്നത്.

പിന്നീടാണ് കാര്യങ്ങളെല്ലാം മാറിയത് എന്നാണ് ആര്യ പറയുന്നത്. മുന്‍ഭര്‍ത്താവ് രോഹിത്തുമായി ഇപ്പോഴും നല്ല സൗഹൃദമുള്ളതിനെ കുറിച്ചും ആര്യ പറഞ്ഞിരുന്നു. താന്‍ മൂഡ് ഓഫ് ആയ സമയത്തൊക്കെ രോഹിത്ത് സപ്പോര്‍ട്ട് തന്നിരുന്നു. ആ ദിവസങ്ങളിലൊക്കെ ഒന്നര മണിക്കൂറോളം ഫോണില്‍ സംസാരിച്ചിരുന്നു.

എങ്കിലും വീണ്ടും ഒന്നിച്ച് ജീവിക്കുക എന്നത് പ്രയാസമാണെന്നും ആര്യ പറയുന്നു. ഇനിയും നല്ലൊരാള്‍ ജീവിതത്തിലേക്ക് വന്ന് ചേരുമെന്ന പ്രതീക്ഷയുണ്ട്. അത് തീര്‍ച്ചയായും ഖുശിയുടെ സന്തോഷം കൂടി പരിഗണിച്ച് കൊണ്ടിരിക്കുമെന്നാണ് ആര്യ പറയുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്